ഓരോ പടികൾ കയറുമ്പോഴും സന്തോഷം ഏറെയാണ്.. അന്ന് എന്നെ മുതലാക്കിയവർ ഇന്ന് എന്റെ യാത്രയിൽ കൂടെയുണ്ട്.!! പ്രേക്ഷകരെ ഈറനണിയിച്ച് പാടാത്ത പൈങ്കിളിയിലെ പഴയ ദേവ 😓😓

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവ എന്ന നായകകഥാപത്രമായി സൂരജ് തകർത്തഭിനയിക്കുകയും പിന്നീട് ആ പരമ്പരയിൽ നിന്ന് പിൻവാങ്ങുകയുമായിരുന്നു. സീരിയലിലൂടെ മാത്രമല്ല സൂരജ് മലയാളികൾക്ക് പ്രിയങ്കരനാവുന്നത്. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. മോട്ടിവേഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ സൂരജ് തന്റെ യൂ ടൂബ് ചാനൽ വഴിയാണ്

ആരാധകർക്ക് മുന്പിലെത്തുന്നത്. ഹിറ്റ്ചാർട്ടിൽ ഇടം നേടിയിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പര സൂരജിന്റെ പിൻവാങ്ങലോടെ റേറ്റിങ്ങിൽ കൂപ്പുകുത്തുകയായിരുന്നു. പരമ്പരയിൽ ദേവ എന്ന ഇഷ്ടകഥാപാത്രമായി സൂരജ് തന്നെ തിരിച്ചുവരണമെന്ന് പ്രേക്ഷകർ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. സീരിയലിൽ കേന്ദ്രകഥാപാത്രങ്ങളായ ദേവയും കണ്മണിയും തമ്മിലുള്ള പ്രണയരംഗങ്ങളെല്ലാം ആരാധകർ ഏറെ ആസ്വദിച്ചിരുന്നു. എന്നാൽ സൂരജ് മാറിയതോടെ

അത്തരം രംഗങ്ങൾ പ്രേക്ഷകർ തള്ളിക്കളയാൻ തുടങ്ങി. ദേവയായി സൂരജ് വന്നാലേ ഇനി സീരിയൽ കാണൂ എന്ന നിലപാടിലും ആരാധകർ എത്തിയിരുന്നു. സൂരജിന്റെ പിൻവാങ്ങലോടെ ടോപ് ഫൈവിൽ നിന്നും ഔട്ടായ പരമ്പരക്ക് ഇപ്പോൾ പ്രൈം ടൈമും നഷ്ടപ്പെട്ടിരിക്കുകയാണ്. തന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ സീരിയലിൽ നിന്നും മാറിനിൽക്കാൻ കാരണമായി എന്ന് സൂരജ് തന്നെ പറഞ്ഞിരുന്നു. മറ്റുള്ളവരെ മോട്ടിവേറ്റ് ചെയുന്ന വിഡിയോകൾ പങ്കുവെക്കുന്ന

സൂരജ് ഇപ്പോൾ തന്റെ ചാനലിലൂടെ പങ്കുവെച്ചിരിക്കുന്ന സ്വന്തം ജീവിതാനുഭവമാണ് പ്രേക്ഷകരെ ഈറനണിയിച്ചിരിക്കുന്നത്. ഫീൽഡിലേക്ക് വരുന്നതിനു മുന്നേ ഫോട്ടോഗ്രാഫറുടെ വേഷം അണിഞ്ഞിരുന്നു. അന്ന് കൊച്ചിയിലേക്ക് വണ്ടി കയറിയത് പുറത്തുപറയാതെ അടക്കിപ്പിടിച്ച കുറെ സ്വപ്നങ്ങളുമായാണ്. വിലപിടിപ്പുള്ള ക്യാമറകൾ സ്വന്തമായി വാങ്ങി പല ഫോട്ടോഷൂട്ടുകളും ഫാഷൻ ഷോകളും ഫ്രീയായി ചെയ്തുകൊടുത്തു. അവിടെ നിന്നൊക്കെ കിട്ടിയ

കോണ്ടാക്ടുകൾ മാത്രമായിരുന്നു അന്നത്തെ സമ്പാദ്യം. ഒരു നടനാകണമെന്നുള്ള ആഗ്രഹമാണ് അന്ന് മുന്നോട്ടുനടക്കാൻ പ്രേരിപ്പിച്ചത്. ഷോ നടക്കുമ്പോൾ ജഡ്ജസിന്റെ പുറകിൽ ആയിരുന്നു നിൽക്കുക. ഇന്ന് അതേ ജഡ്ജിങ് പാനലിൽ ഇരിക്കാനുള്ള അവസരം കിട്ടുമ്പോൾ ഏറെ സന്തോഷമുണ്ട്. ഇപ്പോൾ ഓരോ പടികളായി കയറുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ലക്ഷ്യവും സത്യസന്ധതയും ആത്മാർത്ഥതയും പ്രയത്നവും കൂടെ ഉണ്ടെങ്കിൽ വിജയം ഉറപ്പാണെന്നാണ് സൂരജ് പറയുന്നത്. സൂരജിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് ഇപ്പോൾ ആരാധകരും.