ഉണക്കലരി പാൽപായസം കുക്കറിൽ ഉണ്ടാക്കിയാലോ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും

പായസം ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാവില്ല. ഓണത്തിന് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു പായസം ആണ്. ഉണക്കലരി പാൽ പായസം ആണ് ഇന്ന് തയ്യാറാക്കുന്നത്. കുക്കറിൽ ആണ് പായസം ഉണ്ടാക്കുന്നത്. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം. വിശദമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

കാൽ കപ്പ് ഉണക്കലരി ആണ് വേണ്ടത്. അത് നന്നായി ഒന്നു കഴുകി എടുക്കണം. അതിനു ശേഷം കുക്കറിൽ ഇട്ടു കൊടുക്കാം. അതിലേക്ക് 4 കപ്പ് പാൽ കൂടി ഒഴിച്ച് കൊടുക്കാം. പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം. മധുരം ഇഷ്ടം ഉള്ളവർ ആണെങ്കിൽ നന്നായി ചേർത്ത് കൊടുക്കാം. ഞാൻ 4 വലിയ tbsp ആണ് ചേർത്ത് കൊടുത്ത്. മധുരം കുറച്ച് കുറച്ചാണ് ഞാൻ പായസം ഉണ്ടാക്കിയത്. ഇനി നമുക്ക് കുകേർ സ്റ്റൗ വെച്ച് കൊടുക്കാം. തീ കൂട്ടി വെച്ച് നന്നായിട്ട് ഇളക്കി കൊടുക്കണം.

പാൽ തിളച്ചു വന്നാൽ കുക്കർ അടച്ച് കൊടുക്കാം. തീ കുറച്ച് വെക്കണം. പരമാവതി കുറഞ്ഞ തീയിൽ വെച്ച് വേണം ഉണ്ടാക്കി എടുക്കാൻ വേണ്ടി. 30 മിൻ നേരം വേവിച്ചത് ശേഷം സ്റ്റൗ ഓഫ് ചെയ്യാം. അത് കഴിഞ്ഞ് 45 മിൻ കഴിഞ്ഞേ കുക്കർ തുറന്നു നോക്കാൻ പാടുള്ളൂ. വലിയ കുക്കറിൽ പായസം ഉണ്ടാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ചൂടായി വരുമ്പോൾ പാൽ കുറച്ച് പുറത്തേയ്ക്ക് വരാൻ ചാൻസ് ഉണ്ട്. അത് ശ്രദ്ധിക്കണം. എല്ലാവരും ഇതുപോലെ പായസം തയ്യാറാക്കി നോക്കണം. വളരെ രുചിയുള്ള ഒരു പായസം ആണ്. ഈ ഓണത്തിന് പാൽപായസം ഉണ്ടാക്കാൻ മറക്കരുതേ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :