ജാതി കൃഷി ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന ജാതിക്ക പുരാതനകാലം മുതല്‍ തന്നെ കേള്‍വികേട്ട സുഗന്ധവ്യഞ്ജനമാണ്. സുഗന്ധവിളകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് ജാതി. ജാതികൃഷിയില്‍ നല്ല വിളവുകിട്ടാന്‍ ഏറ്റവും യോജിച്ചത് ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്. ഇതാണ് കേരളത്തില്‍ ജാതികൃഷിക്ക് നല്ല വിളവു ലഭിക്കാന്‍ കാരണം. കൃഷി ചെയ്യുന്ന മണ്ണില്‍ ധാരാളം ജൈവാംശവും നനയ്ക്കാന്‍ വേണ്ടത്ര വെള്ളവും ആവശ്യമാണ്. പക്ഷേ, മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കരുത്. എക്കല്‍ കലര്‍ന്ന മണ്ണാണ് കൃഷി ചെയ്യാന്‍ കൂടുതല്‍ അനുയോജ്യം. ജാതിയില്‍ ആണ്‍-പെണ്‍ വൃക്ഷങ്ങളുണ്ട്. പെണ്‍മരം മാത്രമേ ഫലം തരുകയുള്ളൂ.

ഒരേ ചെടിയില്‍നിന്ന് രണ്ട് വ്യത്യസ്ത ഉല്‍പ്പന്നങ്ങളായ ജാതിക്കയും ജാതിപത്രിയും ലഭിക്കുന്നുവെന്നതാണ് ഈ മരത്തിന്‍റെ പ്രത്യേകത. പഴുത്തു പാകമായ കായയുടെ ഉള്ളിലെ വിത്തുണക്കി പാകപ്പെടുത്തി കിട്ടുന്നതാണ് ജാതിക്ക. വിത്തിന്‍റെ പുറത്തു കാണുന്ന ചുവന്ന നാരു പടലങ്ങളാണ് ജാതിപത്രി. ജാതിപത്രിക്കു ജാതിയ്ക്കയേക്കാള്‍ വില കിട്ടും. വിത്തില്‍നിന്നുള്ള തൈകളോ ഗ്രാഫ്റ്റ്, ബഡ് തൈകളോ നടാം. വിത്തില്‍നിന്നുള്ള ചെടികള്‍ പൂക്കാന്‍ 8-10 വര്‍ഷമെടുക്കും. ഗ്രാഫ്റ്റ്, ബഡ് തൈകള്‍ക്ക് 3-4 വര്‍ഷം മതി.

ജാതിമരങ്ങളില്‍ ഒന്നിച്ച് പൂവുണ്ടാവാത്തതിനാല്‍ വിളവെടുപ്പും പല തവണയായി നടത്തേണ്ടിവരും. കായ്കള്‍ പറിക്കുകയും വിത്തുകള്‍ ശേഖരിക്കുകയും ചെയ്യുന്നതിന്റെ കൂടെ തന്നെ ജാതിപത്രിയും ശേഖരിച്ച് ഉണക്കിയെടുക്കണം. ഒരാഴ്ചകൊണ്ട് ജാതിക്കായ് ഉണങ്ങിക്കിട്ടും. ഇടയ്ക്ക് വീണ്ടും ഉണക്കണം. പുകയില്‍ ഉണക്കുന്നതിനേക്കാള്‍ വെയിലില്‍ ഉണക്കുന്നതാണു നല്ലത്. ജാതിപത്രി ഉണങ്ങുമ്പോള്‍ നല്ല ചുവപ്പ് നിറം കിട്ടും. നല്ല നിറമുള്ള ജാതിപത്രിക്ക് നല്ല വിലയും കിട്ടും.

ജാതി കൃഷി ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തോക്കെയെന്നു വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി കാർഷിക നുറുങ്ങുകൾ Karshika Nurugukal ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.