അഞ്ചു പൈസ മുടക്കില്ലാതെ പുതിന കൃഷി…

വീട്ടിലേക്ക് ആവശ്യമായ പുതിനയില നമുക്ക് വീട്ടിൽ തന്നെ വളരെ ഈസിയായി വളർത്തിയെടുക്കാം. ഇതിനായി കറിക്ക് ഉപയോഗിച്ച് കഴിഞ്ഞ ശേഷം ഉള്ള പുതിനയിലയുടെ കൂമ്പു മാത്രം കുഴിച്ചിട്ടാൽ മതി . അതിനായി മണ്ണ് നിറച്ച് ചെടിച്ചട്ടിയിൽ നമ്മൾ പുതിനയിലയുടെ നാമ്പുകൾ കുഴിച്ചിടുക.

ചെടിച്ചട്ടികൾ ദ്വാരം ഉള്ളതായിരിക്കണം. എന്നാൽ മാത്രമേ നനയ്ക്കുമ്പോൾ അധികം വരുന്ന വെള്ളം ഒഴുകി പോവുകയുള്ളൂ. എന്നിട്ട് ദിവസവും രണ്ടുനേരം നന്നായി വെള്ളം നനച്ചു കൊടുത്ത അധികം സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് നമുക്ക് വയ്ക്കാം. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഇലകൾ വരുന്നത് നമുക്ക് കാണുവാൻ സാധിക്കും.

അപ്പോൾ പുതിനയിലയുടെ വേരുകൾ പിടിച്ചു എന്ന് നമുക്ക് മനസ്സിലാക്കാം അന്നേരം നമുക്ക് അല്പം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെച്ച് ദിവസവും രാവിലെയും വൈകുന്നേരവും നന്നായി വെള്ളം നനച്ചു കൊടുക്കാം. പുതിയ നന്നായി വളരുന്നു വരെ എല്ലാ ദിവസവും നല്ല പരിരക്ഷണം കൊടുക്കുക. വളമായി നമുക്ക് ചാണകപൊടി മാത്രം കൊടുത്താൽ മതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Paradise HealthNGardening – PHnG