സൂര്യനും ചന്ദ്രനും ഒരേ ഫ്രെയിമിൽ. ബീച്ചിൽ ന്യൂയർ ആഘോഷമാക്കി നിലയും പേർളിയും.!! പിന്നാലെ ഓടി ശ്രീനി. പേർളി ഇത് മോശമായിപ്പോയി എന്ന് ആരാധകർ.

മലയാളികളുടെ സ്വന്തം താരമാണ് പേർളി മാണിയും ശ്രീനിഷും. അവതാരികയായി എത്തി മലയാളികളുടെ ഹൃദയം കവർന്ന താരമാണ്. പ്രിയപ്പെട്ട അവതാരികയും, നടിയും എല്ലാമാണ് പേർളി മാണി മലയാളികൾക്ക്. പേർളിയും കുടുംബവും പ്രേക്ഷകർക്ക് വീട്ടിലെ അം​ഗങ്ങൾ പോലെയാണ്. മകൾ നിലയുടെ ജനനത്തോടെ അവതാരിക, സംവിധാനം, ​ഗായിക, നടി എന്നീ പദവികളിൽ നിന്നെല്ലാം അവധിയെടുത്ത് കുടുംബിനിയായി പേർളി മാണി മാറി.

അഭിനയത്തിൽ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. ഇതിലൂടെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. മകൾ നിലയ്ക്കും ശ്രനിക്കും ഒപ്പം ബീച്ചിൽ ന്യൂ ഇയർ ആഘോഷിക്കുകയാണ് പേർളി. സൂര്യനെ ചന്ദ്രനെയും ഒരുപോലെ കണ്ടു എന്നാ അടിക്കുറിപ്പോടെയാണ്

പേർളി മകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മകൾക്ക് വേണ്ടിയാണ് പേർളിയും ശ്രീനിഷും സമയം മാറ്റിവെച്ചിരിക്കുന്നത്. ബി​ഗ് ബോസിൽ വെച്ചാണ് പേർളി തന്റെ ജീവിത പങ്കാളിയായി ശ്രീനിഷ് അരവിന്ദിനെ കണ്ടെത്തുന്നത്. ബി​ഗ് ബോസ് ആദ്യ സീസണിലെ റണ്ണറപ്പായിരുന്നു പേർളി. ഇരുവരുടേയും വിവാഹ ജീവിതം മകൾ നിലയ്ക്കൊപ്പം

മൂന്നാം വർഷത്തിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. സീരിയലുകളിൽ കൂടി ശ്രദ്ധേയനായ താരമാണ് ശ്രീനിഷ് അരവിന്ദ്. മകൾ നില പിറന്ന ശേഷം അഭിനയ ജീവിതം അവസാനിപ്പിച്ച് പേർളിക്കും മകൾക്കും ഒപ്പം യുട്യൂബ് ചാനലും യാത്രകളുമായിട്ടാണ് ഇരുവരും ജീവിതം ആഘോഷിക്കുന്നത്. കഴിഞ്ഞ ഇടയ്ക്ക് ഇരുവരും ദുബായ് പോയതിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ വൈറൽ ആയിരുന്നു.