പറമ്പിൽ വെറുതെ വളരുന്ന ഈ ചെടിക്കു ഇത്രയും ഗുണങ്ങളോ

പരിസ്ഥിതിസൗഹാര്‍ദ കീടനിയന്ത്രണ മരുന്നായി ഉപയോഗിക്കാവുന്ന ഒരു ചെടിയാണ് നാറ്റ പ്പൂചെടി.റോഡ് സൈഡുകളിലും പറമ്പുകളിലും കളയായ് വളരുന്ന ഈ ചെടി കീടങ്ങളെ തുരത്താൻ ഉപയോഗിക്കാം.

തുളസിയുടെയും കാട്ടുതുളസിയുടെയും കുടുംബത്തില്‍പ്പെട്ട ചെടിയാണ് ‘നാറ്റപ്പൂച്ചെടി. ഇതിന്റെ സത്താണ് കീടനാശിനി. ചെടിയുടെ സത്തും ഗോമൂത്രവും കാന്താരിയും അലക്കുസോപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത ലായനി എല്ലാ പച്ചക്കറി, ഇലക്കറികളിലും തളിക്കാം. ചീരയിലെ പുഴുശല്യം, പയറിലെ മുഞ്ഞശല്യം, പേന്‍ശല്യം, പടവലപ്പുഴു എന്നിവയ്‌ക്കെല്ലാം മികച്ച മരുന്നാണിതിന്റെ സത്ത്.

നാറ്റപ്പൂച്ചെടി സമൂലം ചതച്ച് നീരെടുക്കണം. 60 ഗ്രാം ബാര്‍സോപ്പ് നന്നായി അരിഞ്ഞ് 500 മില്ലിലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കണം. രണ്ടുംകൂടി നന്നായി യോജിപ്പിച്ച് ഇളക്കി പത്തിരട്ടി വെള്ളംചേര്‍ത്ത് തളിക്കാനെടുക്കാം. ചെടിയുടെ സത്ത്, നന്നായി അരിച്ചെടുക്കണം. ഇത് സ്‌പ്രേയറില്‍ നിറച്ചാണ് ചെടിയില്‍ തളിക്കേണ്ടത്.