മുടിക്കരുത്തിന് മുട്ടയും തൈരും…

കേശസംരക്ഷണം എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. മുടി കൊഴിച്ചിൽ ഇല്ലാത്തവരായിട്ട് ആരും ഉണ്ടാകില്ല. പലപ്പോഴും കാലാവസ്ഥയോ, സ്ഥലം മാറ്റമോ അല്ലെങ്കിൽ വെള്ളത്തിന്റെ പ്രശ്നങ്ങളൊ ഒക്കെ ആയിരിക്കും മുടി കൊഴിച്ചിലിനുള്ള കാരണങ്ങളിൽ ചിലത്.

പലരും മുടി കൊഴിച്ചിലിന് വിപണികളിൽ നിന്ന് ലഭിക്കുന്ന പല തരത്തിലുള്ള ഓയിലുകളും ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും. അത്തരത്തിൽ തലയിൽ തേക്കുന്ന ഓയിലുകളും ക്രീമുകളും എത്രത്തോളം ഫലവത്താണ് എന്ന് മനസ്സിലാക്കാതെയാണ് അത് ഉപയോഗിക്കുന്നത്. എന്നാൽ മുടി കൊഴിച്ചിലിന് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില പൊടിക്കൈകൾ ഉണ്ട്.

മുട്ടയും തൈരും മുടിയെ സോഫ്റ്റ് ആക്കാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മുട്ടയുടെ വെള്ളയും തൈരും മിക്‌സ് ചെയ്ത്, ഇത് തലയില്‍ പുരട്ടി അരമണിക്കൂര്‍ ഇരിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. പെട്ടെന്ന് തന്നെ മുടി വളരാനും മുടിക്ക് തിളക്കം നല്‍കാനും ഇത് സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.