വിവാഹ ഒരുക്കങ്ങൾ തുടങ്ങി😍😍 മംഗല്യ പട്ടിൽ സ്വർണനൂലു കൊണ്ട് മൃദുവയുടെ പേരും ഹാരമണിയിക്കുന്ന ചിത്രവും.. ആഡംബരമെന്ന് പറഞ്ഞവർക്ക് താരത്തിന്റെ മറുപടി.!!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയത്. നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. 2015 മുതൽ അഭിനരംഗത്ത് സജ്ജീവമാണ് മൃദുല. ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടില്ല എങ്കിലും സ്റ്റാർ മാജിക്കിലൂടെ ഇരുവരും ഒരുമിച്ചു പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു.

കഴിഞ്ഞ വര്ഷം തിരുവനന്തപുരത്തു വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹ മോതിരവും നിശ്ചയവും അതിനുശേഷമുള്ള ഫോട്ടോഷൂട്ടും എല്ലാം ഏറെ പുതുമയുള്ളതായിരുന്നു. അതുകൊണ്ടു തന്നെ നിമിഷനേരം കൊണ്ട് വൈറൽ ആയിരുന്നു. അതിനാൽ ഈ താര വിവാഹത്തിനും പ്രത്യേകതകൾ ഏറെയാണ്. വിവാഹം ജൂലൈയിൽ ഉണ്ടാകുമെന്ന് യുവകൃഷ്ണ കുറച്ചു ദിവസങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു.

500 മണിക്കൂർ, 10ഓളം ജോലിക്കാർ ചേർന്ന് മൂന്നാഴ്ച കൊണ്ട് തയ്യാറാക്കാൻ പോകുന്ന തന്റെ വിവാഹ പുടവയുടെ വിശേഷങ്ങൾ പങ്കുവെച്ച് മൃദുല എത്തിയിരുന്നു. സ്വർണനൂലു കൊണ്ട് മൃദുവയുടെ പേരും ഹാരമണിയിക്കുന്ന ചിത്രവും വിവാഹ സാരിയിലുണ്ട് എന്നതും കൗതുകമുള്ള വാർത്തയാണ്. അതിനു വന്ന ചിലവും താരം വെളിപ്പെടുത്തിയിരുന്നു. നാല് സാരികളാണ് ആകെ മംഗല്യത്തിനായി ഒരുക്കിയിട്ടുള്ളത്.

ബാലരാമപുരത്താണ് ഈ പട്ടു തയ്യാറാക്കുന്നത്. അതിൽ രണ്ടെണ്ണം യുവയുടെ വീട്ടിൽ നിന്നുമാണ്. ഈ താര വിവാഹത്തിന് ചുക്കാൻ പിടിച്ചത് സീരിയൽ താരം രേഖ രതീഷ് ആയിരുന്നു. വിവാഹ വിവരങ്ങളും വിശേഷങ്ങളും അറിയാൻ കാത്തിരിക്കുകളായാണ് കുടുംബപ്രേക്ഷകർ അടക്കമുള്ള ആരാധകരും ഇവരുടെ സഹപ്രവർത്തകരും. ഏറെ സന്തോഷത്തോടെ മ്യദുവക്ക് ഒരായിരം വിവാഹ മംഗളാശംസകൾ. credit: Real vibes