അമ്മയ്ക്കൊപ്പം പാട്ടു പാടി കുഞ്ഞു ലൂക്ക 😍😍 വളർന്ന് വരുന്നത് അമ്മയെ പോലെ തന്നെയെന്ന് ആരാധകർ 😍👌

മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് മിയ ജോർജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു മിയയുടെയും അശ്വിന്റെയും. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ, സോഷ്യൽ മീഡിയായിലെ സജീവ സാന്നിധ്യമാണ്. വിവാഹവും

ആഘോഷങ്ങളുമൊക്കെ സോഷ്യൽ മീഡിയായിലൂടെ പങ്കു വെയ്ച്ച താരം പക്ഷേ താൻ ​ഗർഭിണിയാണന്നോ കുഞ്ഞുണ്ടയെന്നോ ഉള്ള വിവരം പുറത്തു വിട്ടിരുന്നില്ല. ഈ അടുത്തിടെയായിരുന്നു താരത്തിന് കുഞ്ഞ് പിറന്നത്. പെട്ടെന്നൊരു ദിവസം കുഞ്ഞിന്റെ ഫോട്ടോയുമായി എത്തിയപ്പോഴാണ് താൻ ഒരു അമ്മയായെന്ന വിവരം മിയ പുറം ലോകത്തെ അറിയിക്കുന്നത് തന്നെ. പിന്നീട് കുഞ്ഞുമായി നിൽക്കുന്ന ഒരു ചിത്രമായിരുന്നു താരം ആരാധകർക്കു

വേണ്ടി പങ്കുവെച്ചത്. കുഞ്ഞിനെ കാണാൻ കാത്തിരുന്ന ആരാധകർക്കത് ആഘോഷമായിരുന്നു. ലൂക്കയെന്നാണ് കുഞ്ഞിന്റെ പേര്. മിയ ഇപ്പോൾ തന്റെ ഇൻസ്റ്റാ​ഗ്രം വഴി പങ്കു വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വെെറലായിരിക്കുന്നത്. മിയയ്ക്കെപ്പം പാട്ടു പാടുന്ന കുഞ്ഞു ലൂക്ക ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിക്കഴിഞ്ഞു. കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ വീഡിയോയാണിത്. സൂഫിയും സൂജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന ​ഗാനമാണ് അമ്മയും മകനും ചേർന്ന് പാടുന്നത്.

അമ്മയ്ക്കൊപ്പം തന്നെ മൂളുന്ന കുഞ്ഞ് ലൂക്ക ക്യാമറയിലേയ്ക്ക് തന്നെയാണ് നോക്കിയിരിക്കുന്നത്. ഇടയ്ക്ക് ചിരിക്കുകയും അമ്മക്കൊപ്പം പാട്ടു പാടാനും കുഞ്ഞ് വാവ ശ്രമിക്കുന്നുണ്ട്. അമ്മയുടെയും മകന്റെയും പാട്ട് അതി ​ഗംഭിരാമായിരിക്കുന്നു എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. മാത്രമല്ല ലൂക്ക അടിപൊളിയാണന്നും അമ്മയെ പോലെ തന്നെ തിളങ്ങട്ടെയെന്നും ആരാധകർ പറഞ്ഞിട്ടുണ്ട്. ജൂൺ മാസത്തിലൂണ്ടായ കുഞ്ഞിനെ ഒരു മാസത്തിനു ശേഷം ജൂലൈയിലാണ് മിയ മകൻ ലൂക്ക ജോസഫ് ഫിലിപ്പിനെ ഏവർക്കും പരിചയപ്പെടുത്തിയത്.