പഴയ കുപ്പിയിൽ മുളക് കൃഷി 🔥🔥

അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ.. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ്നാട്ടില്‍ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്. അതിനാല്‍ത്തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്.

വീടുകളിലെ അജൈവ മാലിന്യമായ പ്ലാസ്റ്റിക് കുപ്പികൾ മുളക്പ കൃഷി ഉൾപ്പെടെ എല്ലാ പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കാം. ഒഴിഞ്ഞ കുപ്പികൾ ലംബമായോ തിരശ്ചീനമായോ വച്ച് കൃഷിക്ക് ഉപയോഗിക്കാം.

പ്ലാസ്റ്റിക്ക് കുപ്പികള്‍ മുറിച്ചെടുത്ത് അതിന്റെ മധ്യ ഭാഗത്ത് മണ്ണ്‌നിറച്ചാല്‍ ചെറിയ ചെറിയ ചെടികള്‍ നട്ട് പിടിപ്പിക്കാം. ഇത്തരത്തില്‍ മുറിച്ചടുക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ ബാല്‍ക്കണിയുടെ ഒരു ഭാഗത്തായി തൂക്കിയിടാം. സ്ഥല നഷ്ടം ഉണ്ടാകുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.രാസവളം ഉപയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.