പാൽ ഉണ്ടെങ്കിൽ തയ്യാറാക്കി നോക്കൂ പഞ്ഞിപോലൊരു മിൽക്ക് ബോൾ😋😋

0
Loading...

പാലുണ്ടെങ്കിൽ തയ്യാറാക്കി നോക്കൂ പഞ്ഞിപോലൊരു മിൽക്ക് ബോൾ. വളരെ കുറഞ്ഞ ചേരുവകൾ ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പാലുണ്ട.

ചേരുവകൾ
പാൽ അര കപ്പ്
പഞ്ചസാര 2 ടേബിൾസ്പൂൺ
മൈദ ഒരു കപ്പ്
റവ 3 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക.ദോശമാവിന്റെ പരുവത്തിൽ കലക്കി വെക്കുക.മാവ് കട്ടിയാണെന്ന് തോന്നിയാൽ അൽപം പാൽ ചേർത്ത് ലൂസാക്കി എടുക്കണം.തയ്യാറാക്കിയ മാവ് 2 മണിക്കൂർ എങ്കിലും റെസ്റ്റ് ചെയ്യാൻ വെക്കണം.പിന്നീട് ഉണ്ണിയപ്പം ചട്ടി ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മാവ് ഒഴിച്ച് ചുട്ടെടുക്കുക.ചൂടോടു കൂടി കഴിക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...