കൃഷി തോട്ടത്തിൽ ഇനി പൊന്ന് വിളയും

മണ്ണിര കമ്പോസ്റ്റിനെ ജയിക്കാൻ മറ്റൊരു ജൈവവളവും ഇല്ല. ഇത് കൊടുത്തു വളർത്തുന്ന സസ്യങ്ങളുടെ അഴകും ആരോഗ്യവും അവ തരുന്ന വിളവും ഒന്ന് വേറെ തന്നെയാണ്.

യൂഡ്രില്ലസ് യൂജീന അല്ലങ്കിൽ ഐസീനിയ ഫെറ്റിഡ എന്ന് അറിയപ്പെടുന്ന രണ്ടു തരം ആഫ്രിക്കൻ മണ്ണിരകളെയാണ് മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഇവ മണ്ണിൽ ജീവിക്കില്ല. ഇതിൽ വീടുകളിലും മറ്റും മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് അനുയോജ്യം

താരതമ്യേന വലുപ്പം കുറഞ്ഞ യൂഡ്രില്ലസ് യുജീനയാണ്.വിജയകരമായി മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കാൻ 3 അറകളുള്ള ഒരു ചെറിയ പ്ലാന്റ് ആവശ്യമാണ്. അടുക്കള അവശിഷ്ട്ടങ്ങൾക്കൊപ്പം ഇടയ്ക്കിടെ കടലാസ് കഷണങ്ങൾ , പാതി അഴുകിയ ഇലകൾ ഇവ ഇടുന്നത് വിരകൾക്കാവശ്യമായ വായു സഞ്ചാരം കൂട്ടാൻ ഉപകരിക്കും. പെട്ടിക്കു മേലെ കമ്പിവല ഇടുന്നത് എലി, കാക്ക, മുതലായവയുടെ പിടിയിൽ നിന്നും മണ്ണിരയെ രക്ഷിക്കും. പ്ലാസ്റ്റിക് പാത്രങ്ങളിൽ വെള്ളം ഒഴിച്ച് പെട്ടി വെക്കുകയോ അല്ലെങ്കിൽ പെട്ടി കല്ലുകൾക്ക് മുകളിൽ വെച്ചു കല്ലുകൾക്ക് ചുറ്റും ഉപ്പു/മഞ്ഞള് പൊടി വിതറുക. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാൻ ആണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.