മഞ്ജുവാണ് യഥാർത്ഥ പെണ്ണ്. പെണ്ണിന്റെ ശക്തിയും, അഴകും വിളിച്ചുപറഞ്ഞത് മഞ്ജു വാരിയർ തന്നെ. ആ ദിവസങ്ങളിൽ ഫോൺ നമ്പർ തേടിപ്പിടിച്ച് മഞ്ജു എന്നെ വിളിച്ചിരുന്നു. പ്രമുഖസംവിധായകൻ ഇതാദ്യമായി മഞ്ജുവിനെക്കുറിച്ച് മനസുതുറക്കുന്നു.

മലയാളികൾക്ക് മഞ്ജു വാരിയർ എന്നാൽ അവരുടെ ഒരു കുടുംബാംഗം തന്നെയാണ്. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇന്നും പതിനെട്ടിന്റെ പൊന്നഴകാണ് താരത്തിന്. അഭിനയത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും മലയാളികൾക്ക് മഞ്ജുവിനെക്കഴിഞ്ഞേ മറ്റൊരു പേരുള്ളൂ. തിരിച്ചുവരവിൽ പതിന്മടങ്ങ് ശക്തിയോടെയാണ് മഞ്ജു വാരിയർ സിനിമയിലേക്ക് കാലുകുത്തിയത്. ഇന്നും മഞ്ജു അഭിനയിക്കുന്ന സിനിമകൾക്കും താരം പങ്കെടുക്കുന്ന

പൊതുപരിപാടികൾക്കുമെല്ലാം ആരാധകരുടെ തള്ളിക്കയറ്റം തന്നെയാണ് ഉണ്ടാകാറുള്ളത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ശ്രീ പാർത്ഥിപൻ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാൽ അത് മഞ്ജു വാരിയറാകും; പെണ്ണിന്റെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവ് ആണ് മഞ്ജുവെന്നും അദ്ദേഹം എടുത്തുപറയുന്നുണ്ട്. സിനിമ നന്നായി ആസ്വദിക്കുന്നയാൾക്ക്

മാത്രമേ നല്ലൊരു അഭിനേതാവാകാൻ സാധിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് പാർത്ഥിപൻ സംസാരിച്ചു തുടങ്ങുന്നത്. മഞ്ജു വാര്യരും ഞാനും തമ്മിൽ ഒരു മുൻ പരിചയവും ഇല്ല. ചില സിനിമകൾ കണ്ട് മഞ്ജു എന്റെ ഫോൺ നമ്പർ തേടി കണ്ടുപിടിച്ചു, വിളിച്ച് അഭിനന്ദിച്ചു. ഒത്ത സെറിപ്പ് എന്ന സിനിമ അവർ കണ്ടിട്ടില്ല എന്ന് തോന്നുന്നു. കണ്ടിരുന്നെങ്കിൽ അവർ എന്നെ വിളിച്ചു അഭിനന്ദിച്ചേനെ എന്നത് ഉറപ്പാണ്. ഒരു
പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നിട്ട് കാര്യമില്ലെന്നും

അങ്ങനെ ഇരുന്നാൽ അവളുടെ കഴിവുകൾ എല്ലാം നശിച്ചു പോകുമെന്നും പാർത്ഥിപൻ പറയുന്നുണ്ട്. തന്നിൽ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാൾ ആണെങ്കിൽ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനർജെറ്റിക്കായി എന്നും നിലകൊള്ളാൻ കഴിയും എന്നാണ് അദ്ധേഹത്തിന്റെ പക്ഷം. മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം സ്വീകരിക്കാൻ തമിഴകത്തെ അവാർഡ് ചടങ്ങിൽ എത്തിയപ്പോൾ മഞ്ജുവിനെക്കുറിച്ച് പാർത്ഥിപൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.