മമ്മൂക്കയേയും കടത്തിവെട്ടും ഈ കൊച്ചു മിടുക്കി.. ഇവളുടെ അഭിനയത്തിന് മുന്നിൽ മെ​ഗാസ്റ്റാർ പോലും അതിശയിച്ചു പോയി.!!!

സോഷ്യൽ മീഡിയയിൽ നിരവധി ഡബ്സ്മാഷുകൾ ദിനംപ്രതി പുറത്തുവരാറുണ്ട്. പ്രിയപ്പെട്ട താരങ്ങളുടെ എല്ലാം പ്രശസ്തമായ സംഭാഷണങ്ങൾ അവതരിപ്പിക്കുക സമൂഹമാധ്യമങ്ങളിലെ ഒരു പ്രധാന വിഭാഗമായി മാറിയിരിക്കുകയാണ്. കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേരാണ് ഇത്തരത്തിൽ ഡബ്സ്മാഷ് കളുമായി രംഗത്തെത്തുന്നത്. അക്കൂട്ടത്തിലേക്ക് വൃദ്ധിയ്ക്ക് തൊട്ടുപിന്നാലെ ഇപ്പോൾ

എത്തിയിരിക്കുകയാണ് ആവർത്തന എന്ന കൊച്ചുമിടുക്കി. ഇൻസ്റ്റാഗ്രാമിൽ 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസുകളായി ആവർത്തന പങ്കു വയ്ക്കപ്പെട്ടിരിക്കുന്നതിൽ അധികവും മമ്മൂക്കയുടെ ഡയലോഗുകളാണ്. ഇപ്പോൾ നരസിംഹ മനാടിയാരുടെ വേഷത്തിൽ എത്തിയിരിക്കുകയാണ്. ഓരോ സംഭാഷണവും അവതരിപ്പിക്കുന്നത് വളരെയധികം തന്മയത്വത്തോടെ ആണ്. സംഭാഷണങ്ങളിലെ ഗാംഭീര്യം ഒട്ടും ചോർന്നു പോകാതെ ആവർത്തന ക്യാമറയ്ക്ക് മുന്നിൽ

അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ കൊച്ചുമിടുക്കിയുടെ ടാലൻറ് കണ്ടു‌ ഇപ്പോൾ അവളെ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടി. ആവർത്തനയുടെ ഈ കലാവിരുത് ഇനിയും ആവർത്തിക്കപ്പെടട്ടെ എന്നാണ് മമ്മൂക്ക പറഞ്ഞിരിക്കുന്നത്. ഒപ്പം പഠിച്ച് മിടുക്കി ആവണം എന്നും ഒരുപാട് ഉയരങ്ങളിലെത്തണം എന്നും അദ്ദേഹം പറയുന്നു. അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിൽ സിനിമാ മേഖലയിലേക്ക് കടന്നുവരണമെന്നും എന്നാൽ

അങ്ങനെ വരുന്നതിനു മുൻപ് പഠിച്ച് സ്വന്തമായി ഒരു തൊഴിൽ നേടണമെന്നും ആണ് അദ്ദേഹം പറഞ്ഞു കൊടുക്കുന്നത്. അഭിനയത്തിനെ ഒരു തൊഴിലാളി കാണുന്നതിനപ്പുറം മറ്റൊരു തൊഴിൽ എപ്പോഴും കയ്യിൽ കൈമുതലായി ഉണ്ടായിരിക്കണം എന്നാണ് അദ്ദേഹത്തിൻറെ പക്ഷം. ഒരിക്കലും പ്രതീക്ഷിക്കാത്ത ഫോൺകോൾ വന്നതിന്റെ ത്രില്ലിലാണ് ആവർത്തന ഇപ്പോൾ. താൻ പഠിച്ച് ഒരുപാട് ഉയരങ്ങളിൽ എത്തുമെന്നും അതോടൊപ്പം അഭിനയവും മുൻപോട്ടു കൊണ്ടുപോകും എന്നും അദ്ദേഹത്തിന് മറുപടിയായി ആവർത്തന പറഞ്ഞിട്ടുണ്ട്.