എഴുപതുകളിലും ഇരുപതിന്റെ നിറവോടെ മമ്മൂട്ടി… ഇത് മമ്മൂട്ടിയുടെ ക്ലാസ്സ്‌മേറ്റ്സ് ആണോ അതോ അധ്യാപകരോ. അവിശ്വസനീയം എന്ന് ആരാധകർ..

മലയാളത്തിലെ യങ് സൂപ്പർ സ്റ്റാർ ആണ് മമ്മൂട്ടി. പ്രായം കൂടുന്നതനുസരിച്ച് സൗന്ദര്യം വർദ്ധിക്കുന്ന അത്ഭുത പ്രതിഭാസത്തിന് ഏറ്റവും നല്ല ഉദാഹരണം. മലയാളത്തിന്റെ പ്രിയ അഭിനയ ചക്രവർത്തി സിനിമയിൽ സജീവമായി 50 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. താരം അഭിനയിക്കുന്ന ചിത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. 70 വയസ്സ് പിന്നിട്ട താരം അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. മമ്മൂട്ടി പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട്

ചിത്രങ്ങൾ അതുകൊണ്ടു തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് മമ്മൂട്ടി തന്റെ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ്. മഹാരാജാസ് കോളേജിൽ നടന്ന റീയൂണിയനിടെ എടുത്ത ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കൈയ്യടക്കി കഴിഞ്ഞു. കുറേ പ്രായമായവരുടെ കൂട്ടത്തിൽ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നതു പോലെ ആണ് മമ്മുട്ടി തന്റെ സഹപാഠികൾക്ക് ഒപ്പം നിൽക്കുന്നത്.

ചിത്രത്തിന് താഴെ സ്റ്റാഫ് റൂമിൽ കയറിവന്ന സ്റ്റുഡന്റിനെ പോലുണ്ട്, അവിശ്വസനീയം, ഇതിൽ ആരുടെ മകനാണ് മമ്മൂട്ടി തുടങ്ങി നിരവധി കമന്റുകൾ ആണ് വരുന്നത്. എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്ന് ചിലർ ചിത്രത്തിന് താഴെ കമന്റ് ചെയ്തപ്പോൾ അവരെ തിരുത്തി കൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പുതുതലമുറയെയും അസൂയപ്പെടുത്തുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ക്ഷണനേരം കൊണ്ടാണ്

വൈറൽ ആകുന്നത്. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഇതിനോടകം തന്നെ വൈറലായി മാറിട്ടുണ്ട്. എഴുപതുകളുടെ നിറവിലും തന്റെ ചർമ സംരക്ഷണം കൃത്യമായി നോക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. താരത്തിന്റെ ഏറ്റവും പുതുതായി റിലീസിനെത്തുന്ന ചിത്രം ഭീഷ്മ പർവ്വമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ പുഴു എന്ന ചിത്രത്തിന്റെ ട്രെയിലറും മികച്ച ആരാധക ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിബിഐ 5 ആണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.