മല്ലി വളരെ എളുപ്പത്തിൽ വളർത്താം…

മല്ലികൃഷി എല്ലാവർക്കും വീടുകളിൽ ചെയ്യുവാൻ സാധിക്കും .നമ്മൾ മല്ലി കൃഷിക്ക് ആവശ്യമായ വിത്ത് തെരഞ്ഞെടുക്കുമ്പോൾ നല്ല വലിപ്പമുള്ള വിത്ത് വേണം തെരഞ്ഞെടുക്കാൻ. നമുക്ക് കടയിൽ നിന്ന് വാങ്ങുന്ന വിത്ത് കൊണ്ട് മല്ലികൃഷി ചെയ്യാവുന്നതാണ്. അപ്പോൾ ആദ്യമേ തന്നെ നമ്മൾ എടുക്കുന്ന വിത്ത് രണ്ടായിട്ട് പൊട്ടിച്ച് എടുക്കണം. പൊട്ടിക്കുമ്പോൾ ഉള്ളിലെ വിത്തിന് കേട് വരാത്തവിധം പൊടിച്ചെടുക്കണം.

എന്നിട്ട് 24 മണിക്കൂർ വെള്ളത്തിൽ കുതിരാൻ വെക്കണം . അത് വിത്തു മുളയ്ക്കാൻ എളുപ്പത്തിൽ സഹായിക്കും. ഒരു ചെടി ചട്ടിയിൽ മണ്ണ് നിറച്ച് അതിലേക്ക് നമുക്ക് വിത്ത് പാകാം . ചെടി ചട്ടിയുടെ അടിയിൽ ദ്വാരം ഇട്ടു കൊടുക്കാൻ മറക്കരുത് .അല്ലെങ്കിൽ വെള്ളം കെട്ടിക്കിടന്ന് ചീഞ്ഞു പോകും. അതിനുശേഷം അതിനു മുകളിലേക്ക് ചെറിയ കനത്തിൽ മണ്ണ് ഇട്ട് കൊടുക്കാം . അത് മുളച്ചു വരുമ്പോൾ വേര് പിടിച്ച് വരാൻ സഹായിക്കും .എന്നിട്ട് ഡയറക്റ്റ് സൂര്യപ്രകാശം അടിക്കാത്ത മുറിയുടെ ജനൽ സൈഡിൽ വയ്ക്കാം .

എല്ലാദിവസവും നന്നായിട്ട് നനച്ചുകൊടുക്കണം. ഏകദേശം രണ്ട് ആഴ്ച കഴിയുമ്പോൾ നമുക്ക് മല്ലി മുളച്ചു വരുന്നത് കാണുവാൻ സാധിക്കും .എല്ലാദിവസവും നന്നായി വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം. പിന്നീട് മല്ലി വലുതാകുന്ന മുറയ്ക്ക് അല്പം സൂര്യപ്രകാശം അടിക്കുന്ന സ്ഥലത്ത് നമുക്ക് വയ്ക്കാം .ഏകദേശം 50 ദിവസം കഴിയുമ്പോൾ നമുക്ക് പൂർണ്ണവളർച്ചയെത്തിയ മല്ലി കിട്ടും.എല്ലാദിവസവും രാവിലെയും വൈകിട്ടും നനക്കാൻ മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Paradise HealthNGardening – PHnG