മഞ്ജുവിനെ ഒപ്പമിരുത്തി തന്റെ വലിയ ആഗ്രഹം പങ്കുവെച്ച് പ്രിയതാരം ശോഭന. കണ്ണുനിറഞ്ഞ് മഞ്ജുവാര്യർ.!!
സകലകലാവല്ലഭ എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. നൃത്ത വൈഭവവും അഭിനയ ശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാർ തന്നെയാണ് ശോഭനയും മഞ്ജു വാര്യരും എന്ന് നിസംശയം പറയാൻ സാധിക്കും. നൃത്തത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തി ചേർന്ന നടിമാര്‍ മലയാള സിനിമയുടെ മുന്‍നിര നായികമാരായി മാറുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്. സിനിമയിൽ നിന്ന് മാറി
നിന്നിരുന്ന സമയത്തും ശോഭനയും സിനിമകളും പ്രേക്ഷകരുടെ ഇടയിൽ എന്നും ചർച്ചയായിരുന്നു. നടിയുടെ പഴയ ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിൽ നിറഞ്ഞ കൈയ്യടി നേടാറുണ്ട്. അടുത്തിടെ ശോഭനയുടെ അഭിനയ ജീവിതത്തിന്റെ 38 വർഷങ്ങൾ ആഘോഷിക്കുകയുണ്ടായി. സീ കേരളം ചാനൽ മധുരം ശോഭനം പരിപാടിയിലൂടെ ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ലക്ഷകണക്കിന് കാഴ്ചക്കാരെ സമ്മാനിച്ച ഷോയിൽ ശോഭനയോടുള്ള തങ്ങളുടെ ഇഷ്ടം താരങ്ങൾ എല്ലാം തുറന്നു പറയുന്നുണ്ട്. വൈകാരിക