പൂന്തോട്ടത്തിൽ കുറ്റി മുല്ല എപ്പോഴും പൂക്കാൻ…

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് കുറ്റിമുല്ല കൃഷി ഏറെ അനുയോജ്യമാണ്. ചാക്കിലും ചെടിച്ചട്ടിയിലും വളര്‍ത്താമെന്നതും കുറ്റിമുല്ല കൃഷിക്ക് പ്രിയമേറാന്‍ കാരണമാണ്.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് കേരളത്തില്‍ മുല്ലത്തൈ നടീലിന് യോജിച്ച സമയം. തണ്ടുകള്‍ മുറിച്ച് വേരു പിടിപ്പിച്ച ശേഷം വേണം മുല്ല നടുവാന്‍. സെറാഡിക്‌സ് പോലുള്ള ഹോര്‍മോണ്‍ പൂരട്ടിയിട്ട് നട്ടാല്‍ വേഗം വേരുപിടിക്കും. കുഴികളില്‍ കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ അടിവളമായി ചേര്‍ത്ത ശേഷം വേരു പിടിച്ച രണ്ട് തൈകള്‍ വീതം ഒരു കുഴിയില്‍ നടാം.

ഫെബ്രുവരി മുതല്‍ മെയ് വരെയാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ ലഭിക്കുന്നത്. അതിരാവിലെ തന്നെ മുല്ലയില്‍ നിന്നും പൂക്കള്‍ പറിക്കണം. പൂക്കളുടെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ കനം കുറഞ്ഞ പോളിത്തീന്‍ ഷീറ്റില്‍ അടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.