ആനന്ദത്തിലെ കുപ്പി വിവാഹിതനാകുന്നു.😍😍വധു ആരാണെന്നോ..? സോഷ്യൽ മീഡിയയിൽ വൈറലായി നിശ്ചയത്തിൻ്റെ ചിത്രങ്ങൾ 👌👌

ആനന്ദം സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ വിശാഖ് നായർ വിവാഹിതനാകുന്നു. താരത്തിൻ്റെ വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ തന്റെ പ്രിയതമയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് വിശാഖ് തന്റെ വിവാഹക്കാര്യം നേരത്തെ ആരാധകരോട് പറഞ്ഞിരുന്നു. ജയപ്രിയ നായരാണ് വിശാഖിൻ്റെ പ്രിയസഖി. നേരത്തെ ജയപ്രിയയെ പരിചയപ്പെടുത്തി കൊണ്ട്

വിശാഖ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒക്ടോബർ 21 എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമായിരുന്നു അന്ന് തന്നെ അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും ഞാൻ എന്റെ നവവധുവിനെ പരിചയപ്പെടുത്തുന്നു, ജയപ്രിയ നായര്‍. ഞങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാകും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം’, എന്നായിരുന്നു അന്ന് വിശാഖ് കുറിച്ചത്. ഇപ്പോൾ നിശ്ചയത്തിന്റെ ഫോട്ടോകളും

വീഡിയോകളും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് ആനന്ദം എന്ന ഹിറ്റ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2016 ഒക്ടോബര്‍ 21ന് ആയിരുന്നു. അന്നേ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രം ആരാധകർ ഏറ്റെടുത്തിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ വിശാഖ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഗണേഷ് രാജ് സംവിധാനം ചെയ്ത

‘ആനന്ദം’ ബി. ടെക് കോളേജിലെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു. ഒരു പറ്റം പുതുമുഖങ്ങൾ ഒരുമിച്ച് അഭിനയിച്ച ചിത്രത്തിലെ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചങ്ക്‌സ്, മാച്ച്‍ബോക്സ്, ചെമ്പരത്തിപ്പൂ, ലോനപ്പന്റെ മാമോദീസ, കുട്ടിമാമ തുടങ്ങിയവയിലും വിശാഖ് നായര്‍ വേഷമിട്ടിട്ടുണ്ട്. വിശാഖ് നായരുടേതായി ചിരിയെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.