കുഞ്ഞിൻറെ ആദ്യ ചിത്രവുമായി നടൻ ബാലുവർഗീസ്.. 😍😍 ബാലുവും അലീനയും കുഞ്ഞിനിട്ടത് വെറൈറ്റി സ്റ്റൈലൻ പേര്.. ആഘോഷത്തിൽ താരകുടുംബം.!!

0

ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ യുവ നടനാണ് ബാലു വർഗീസ്.. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കലർപ്പില്ലാതെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ബാലുവിന് കഴിഞ്ഞിട്ടുണ്ട്. നടിയും മോഡലുമായ എലീന കാതറീനാണ് ഭാര്യ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇവരുടെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ബാലു സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

താരങ്ങളുടെ നിറ സാന്നിധ്യമായിരുന്നു ഇവരുടെ വിവാഹം. താരങ്ങളുടെ നിറ സാന്നിധ്യമായിരുന്നു ഇവരുടെ വിവാഹം. ഈ കഴിഞ്ഞ മാർച്ച് 31 നു ആണ് ബാലുവിന് ആൺകുഞ്ഞു ജനിക്കുന്നത്. എലീനയുടെ ബേബി ഷവർ ചടങ്ങുകളിലും വളരെ അടുത്ത സിനിമ സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങളെല്ലാം ബാലു പങ്കുവെച്ചത് നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരുന്നു.

നടനും സംവിധായകനുമായ ലാൽ ന്റെ സഹോദരീ പുത്രനാണ് ബാലു. ഇപ്പോൾ വ്യത്യസ്തമായ മകന്റെ പേര് കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. എസക്കിയേല്‍ എമി വര്‍ഗീസ് എന്നാണ് മകന് നൽകിയിരിക്കുന്ന പേര്. ഇതുവരെയും സമൂഹമാധ്യമങ്ങളിലൊന്നും തന്നെ മകന്റെ ചിത്രം പങ്കുവെച്ചിട്ടില്ലായിരുന്ന്. ആദ്യമായുള്ള ചിത്രവും അതിനോടൊപ്പം വെറൈറ്റി പേരും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ദൈവത്തിന്റെ ശക്തി എന്നാണ് ഈ വ്യത്യസ്തമായ പേരിനു പിന്നിലെ അർഥം എന്നും താരം പറയുന്നുണ്ട്. ബാലതാരമായി സിനിമയിലെത്തിയ ശേഷം ചാന്ത്‌പൊട്ട് എന്ന സിനിമയിലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് ആശംസയുമായി എത്തിയിരിക്കുന്നത്. എന്തായാലും കുഞ്ഞിന്റെ പേരും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറൽ ആയിരിക്കുന്നു.