കുളി കഴിയുമ്പോൾ ആദ്യം പുറം തുടച്ചാൽ പണം വരും ഇതിന്റെ പുറകിലെ സത്യം എന്താണെന്നറിയാമോ..

വിശ്വാസം, അത് ഏതായാലും ജീവിതം നന്നാക്കുകയും നശിപ്പിക്കുകയും ചെയ്യാം. മതവിശ്വാസം യുക്തി ഭദ്രമല്ലെങ്കിൽ, രാഷ്ട്രീയ വിശ്വാസം സഹിഷ്ണുതാപരമല്ലെങ്കിൽ, യുക്തിവാദം യുക്തിസഹമല്ലെങ്കിൽ അത്തരം വിശ്വാസം സമൂഹത്തിനു ദോഷമേ ചെയ്യൂ.

ഇതുപോലെ ജ്യോതിഷ വിശ്വാസത്തിനും യുക്തിയുടെ ഒരു നേർരേഖ വേണം. അന്ധമായ വിശ്വാസം ജീവിതംതന്നെ തകർക്കും. ജാതകത്തെക്കുറിച്ചു ഭൂരിപക്ഷത്തിനും തെറ്റായ ധാരണയാണുള്ളത്. ജാതകം ജീവിതത്തിന്റെ സമഗ്രമായൊരു രോഖാചിത്രമാണെന്നും അതിൽ യാതൊരു വ്യത്യാസവും വരില്ലെന്നും പലരും വിശ്വസിക്കുന്നു. ജാതക വിധിക്കപ്പുറമൊരു ജീവിതം അവനവനില്ലെന്നും അവർ ധരിച്ചു വച്ചിരിക്കുന്നു,.

തങ്ങളുടെ ചുമതലകളിലും കർത്തവ്യങ്ങളിലുംനിന്ന് ഒളിച്ചോടാനും ദൗർബല്യങ്ങൾ മറച്ചുവയ്ക്കാനും ഇത്തരക്കാർ ജാതകത്തെ കൂട്ടുപിടിക്കുന്നു. എനിക്കു പണമുണ്ടാവില്ലെന്നു ജാതകത്തിൽ പറഞ്ഞിട്ടുണ്ട്, ഭർത്താവ് വാഴില്ലെന്നു ജാതകത്തിലുണ്ട് എന്നിങ്ങനെ സ്വന്തം പിഴവുകളെ വെള്ള പൂശാനും ജാതകത്തെ ഉപയോഗിക്കുന്നു

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി .Asia Live TV ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.