സുമിത്രയും സിദ്ധാർഥും ടൂറിനിടയിൽ പ്രണയം പങ്കിടുന്നു. തന്റെ പുതപ്പ് സുമിത്ര സിദ്ദുവിന് കൈമാറി. അഞ്ഞൂറ് എപ്പിസോഡുകൾ വിജയകരമായി തികച്ച് കുടുംബവിളക്ക്. മീര വാസുദേവിന് കയ്യടിച്ച് ആരാധകർ..

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയായാണ് മീര പരമ്പരയിൽ അഭിനയിക്കുന്നത്. ശ്രീനിലയത്തിലെ ശിവദാസമേനോന്റെ മകൻ സിദ്ധാർത്ഥന്റെ ഭാര്യയാണ് സുമിത്ര. ഓഫീസിലെ സഹപ്രവർത്തക വേദികയുമായി സിദ്ധാർത്ഥിനുള്ള പ്രണയം സുമിത്രയെ ഉപേക്ഷിക്കുന്നതിലേക്കാണ് സിദ്ധാർഥിനെ

കൊണ്ടെത്തിക്കുന്നത്. വേദികയെ ജീവിതസഖിയാക്കിയ സിദ്ധു ഒരു വാടക വീടെടുത്ത് ശ്രീനിലയത്തിനു തൊട്ടടുത്ത് തന്നെ താമസം ആരംഭിച്ചിരുന്നു. സുമിത്രയെ ശ്രീനിലയത്തിൽ നിന്ന് പുറത്താക്കി അവിടെ കയറിപ്പറ്റണം എന്നതായിരുന്നു വേദികയുടെ ആഗ്രഹം. അതിനുവേണ്ടി വേദിക എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്നുണ്ട്. വേദികയുടെ കാപട്യം തിരിച്ചറിയുന്ന സിദ്ധാർഥ് സുമിത്രയുടെ നേരറിയാൻ ശ്രമിച്ചുതുടങ്ങുകയാണ് ഇപ്പോൾ. അത്തരം

ശുഭസൂചനകളാണ് ഇപ്പോൾ കുടുംബവിളക്ക് നൽകിക്കൊണ്ടിരിക്കുന്നത്. പരമ്പരയുടെ പതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നത് സുമിത്രയും സിദ്ധാർഥും മക്കളും ഒരുമിച്ച് ഒരു ടൂർ പോകുന്നതാണ്. വേദികയുടെ വിലക്കിനെ മറികടന്നാണ് സിദ്ധു ടൂറിനെത്തിയത്. രോഹിത്തിന്റെ ബിസിനസ് ഉപദേശം അനുസരിക്കാതെയാണ് സുമിത്ര ടൂറിന് പുറപ്പെടുന്നത്. വിവാഹത്തിന് ശേഷം സുമിത്രയും സിദ്ധുവും ഹണിമൂണിന് വന്ന അതേ സ്ഥലത്താണ് ഇപ്പോൾ

എല്ലാവരും ടൂറിനെത്തിയിരിക്കുന്നത്. പഴയകാലത്തിന്റെ ഓർമ്മകൾ അയവിറക്കാൻ സുമിത്രയും സിദ്ധാർഥും ശ്രമിക്കുന്നുണ്ട്. അതിനുള്ള അവസരങ്ങൾ ഒരുക്കുകയാണ് ശ്രീകുമാറും അനിരുദ്ധുമെല്ലാം. അതേ സമയം കുടുംബവിളക്ക് പരമ്പര അഞ്ഞൂറ് എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു എന്ന സന്തോഷവാർത്തയും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിലാണ് കുടുംബവിളക്ക്.