സുമിത്രയും സിദ്ധാർത്തും ടൂറിന് വേണ്ടി ഒരുമിക്കുമോ ? അതോ അവിടെയും വേദികയുടെ കുതന്ത്രം വിജയിക്കുമോ.!! രോഹിത്തിന്റെ ആ കോൾ, അതാണ് എല്ലാം തകിടം മറിക്കുന്നത്.!!

പ്രേക്ഷകർ ഏറെയിഷ്ടപ്പെടുന്ന പരമ്പരയാണ് കുടുംബവിളക്ക്. നടി മീരാ വാസുദേവ് മുഖ്യകഥാപാത്രമായെത്തുന്ന പരമ്പരയിൽ താരത്തെ കൂടാതെ കെ കെ മേനോൻ, എഫ് ജെ തരകൻ, ആനന്ദ് നാരായൺ, നൂബിൻ, ശരണ്യ ആനന്ദ് തുടങ്ങിയ താരങ്ങളെല്ലാം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. സുമിത്ര എന്ന നായികാ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ

ആത്മധൈര്യത്തോടെ നേരിട്ട വീട്ടമ്മയാണ് സുമിത്ര. വേദിക എന്ന സ്ത്രീയാണ് സുമിത്രയുടെ മുഖ്യശത്രു. ഭർത്താവിനൊപ്പം ചേർന്ന് സ്വന്തം മകനായ അനിരുദ്ധും തള്ളിപ്പറഞ്ഞതോടെ സുമിത്ര തളരുകയായിരുന്നു. എന്നാൽ അവിടെന്നെല്ലാം സുമിത്ര ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. ഇപ്പോൾ തന്റെ തെറ്റുകളെല്ലാം മനസിലാക്കി അനിരുദ്ധ് അമ്മയെ സ്നേഹിച്ചുതുടങ്ങിയിരിക്കുകയാണ്. ആ സന്തോഷത്തിൽ ശ്രീനിലയത്തിൽ നിന്നും എല്ലാവരും കൂടി ഒരു ടൂർ പ്ലാൻ

ചെയ്യുകയായിരുന്നു. ടൂറിന് ശ്രീകുമാറാണ് നേതൃത്വം വഹിച്ചത്. എന്നാൽ ടൂറിന് അമ്മയും അച്ഛനും ഉണ്ടാകണമെന്ന വാശിയിലാണ് അനിരുദ്ധും പ്രതീഷുമെല്ലാം. സിദ്ധുവിനെ എല്ലാവരും ചേർന്നു നിർബന്ധിക്കുന്നതും സീരിയലിന്റെ ഏറ്റവും പുതിയ പ്രോമോ വിഡിയോയിൽ കാണാം. അതേ സമയം സുമിത്രയെ തേടി രോഹിത്തിന്റെ ഒരു കോളും വരുന്നുണ്ട്. ടൂർ പ്ലാൻ ചെയ്യുന്ന അതേ ദിവസം സുമിത്രാസിൽ ഒരു ബിസിനസ് മീറ്റിംഗ് ഉണ്ടാകുമെന്നാണ്

രോഹിത്ത് അറിയിക്കുന്നത്. ഇത് കേട്ടതോടെ ടൂറിന്റെ കാര്യത്തിൽ എല്ലാവരും ആശങ്കയിലാവുകയാണ്. എന്താണെങ്കിലും പരമ്പരയുടെ വീക്കിലി പ്രോമോ കണ്ടതോടെ ടൂർ നടക്കുമെന്ന ഉറപ്പും പ്രേക്ഷകർക്കുണ്ട്. ഏറെ ആരാധകരുള്ള പരമ്പരയ്ക്ക് മികച്ച റേറ്റിംഗ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വേദിക എന്ന കഥാപാത്രമായി എത്തുന്ന ശരണ്യ ആനന്ദിനും മികച്ച പ്രേക്ഷക പിന്തുണയാണുള്ളത് ഈയിടെ നടി ആതിര മാധവും പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു.