വേദിക തന്റെ പുതിയ അടവുമായി രംഗത്ത്. സരസ്വതി അമ്മയുമായി ചേർന്ന് ശ്രീനിലയത്തിന്റെ മുദ്രപത്രം മോഷ്ടിക്കുന്ന വേദിക.!! സരസ്വതിയമ്മക്ക് ശിവദാസ മേനോന്റെ വക എട്ടിന്റെ പണി!!!

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയ്ക്ക് ഒട്ടേറെ ആരാധകരാണുള്ളത്. മീര വാസുദേവിനെ കൂടാതെ കെ കെ മേനോൻ, നൂബിൻ, ആനന്ദ് നാരായൺ, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ തുടങ്ങിയ അഭിനേതാക്കളെല്ലാം കുടുംബവിളക്കിൽ അണിനിരക്കുന്നു. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. സുമിത്ര എന്ന വീട്ടമ്മയുടെ കുടുംബജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ

വഴിത്തിരിവുകളുമായാണ് കുടുംബവിളക്ക് മുന്നോട്ടു പോകുന്നത്. ഭർത്താവ് ഓഫീസിലെ സഹപ്രവർത്തകയ്‌ക്കൊപ്പം ജീവിച്ചുതുടങ്ങുന്നതോടെ ഒറ്റപ്പെടുന്ന സുമിത്ര പിന്നീട് വിധിയുമായി പോരാടി മുന്നോട്ടു നീങ്ങുകയാണ്. വേദികയാണ് സുമിത്രയുടെ ജീവിതത്തിലെ വിലങ്ങുതടിയാകുന്നത്. ഈ പുതുവർഷത്തിൽ വിനോദയാത്രയിലൂടെ സുമിത്രയും സിദ്ധാർഥും വീണ്ടും ഒന്നുചേരുന്നതിന്റെ സൂചനകളാണ് പ്രേക്ഷകർക്ക് ലഭിച്ചത്. എന്നാൽ പുതിയ

അടവുകളുമായി വേദികയും തന്റെ ശക്തി വർദ്ധിപ്പിക്കുകയാണ്. ഇത്തവണ ശ്രീനിലയത്തിന്റെ മുദ്രപത്രം എടുത്തുതരാൻ സരസ്വതി അമ്മയോട് ആവശ്യപ്പെടുകയാണ് വേദിക. അത് വഴി സുമിത്രയെ കുടുക്കാൻ ശ്രമിക്കുകയാണ് വേദിക. എന്താണെങ്കിലും തന്റെ ഭാവി മരുമകളാക്കാൻ സരസ്വതി അമ്മ മനക്കോട്ട കെട്ടിയിരിക്കുന്ന വേദികയോട് ഇത്തവണയും അവർ തന്റെ സഹായഹസ്തങ്ങൾ നീട്ടും. ശ്രീനിലയത്തിന്റെ മുദ്രപ്പത്രം സരസ്വതി അമ്മ വേദികയ്ക്ക് എടുത്തുകൊടുക്കുന്നതും

അതിനെത്തുടർന്ന് സരസ്വതി അമ്മയെ ശിവദാസമേനോൻ ശ്രീനിലയത്തിൽ നിന്നും അടിച്ചിറക്കുന്നതും സീരിയലിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണാം. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. വേദിക ആയിരുന്നു തുടക്കത്തിൽ നെഗറ്റീവ് ഷേഡിലുള്ള ഒരേയൊരു കഥാപാത്രം എങ്കിലും ഇപ്പോൾ ഇന്ദ്രജ എന്ന ഒരു പുതിയ കഥാപാത്രം കൂടി രംഗപ്രവേശം ചെയ്തിട്ടുണ്ട്. സുമിത്രയുടെയും സിദ്ധാർത്ഥിനെറെയും മകൻ അനിരുദ്ധിന്റെ സഹപ്രവർത്തകയായ ഡോക്ടർ ഇന്ദ്രജയാണ് അത്.