രോഹിത്തിന് സുമിതയോട് പ്രണയമോ!!! അങ്ങനെയെങ്കിൽ കുടുംബവിളക്ക് ഇനി പുതിയ വഴിത്തിരിവിലേക്ക്. വേദികയെ വകവെക്കാതെ സിദ്ധാർഥ് മക്കൾക്കൊപ്പം അടിച്ചുപൊളിക്കാൻ തയ്യാറാകുന്നു.!!

ടോപ് റേറ്റിങ്ങിൽ തുടരുന്ന പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് പരമ്പരയിൽ നായികാ കഥാപാത്രമായെത്തുന്നത്. സുമിത്ര എന്ന വീട്ടമ്മയായി പരമ്പരയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സുമിത്രയുടെ ജീവിതത്തിലേക്ക് വേദിക കടന്നെത്തുന്നതോടെയാണ് പ്രശ്നങ്ങൾക്ക് വഴിതുറന്നത്. സിദ്ധാർത്ഥിനെ സ്വന്തമാക്കാൻ സർവവിധ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്ന വേദിക സുമിത്രയുടെ മുഖ്യ എതിരാളിയായി മാറുകയാണ്.

ഇപ്പോൾ വേദികയുടെ ചക്രവ്യൂഹത്തിൽ നിന്നുമാറി സുമിത്രയെ മനസിലാക്കിത്തുടങ്ങിയിരിക്കുകയാണ് സിദ്ധു. ഇന്ദ്രജ എന്ന ശത്രുവും ഇപ്പോൾ സുമിത്രയെ പിടികൂടിയിട്ടുണ്ട്. എന്നാൽ പ്രശ്നങ്ങളെയെല്ലാം ഒരു വശത്തേക്ക് മാറ്റിയിരുത്തി ഒരു ടൂർ പ്ലാൻ ചെയ്യുകയായിരുന്നു അനിരുദ്ധും സംഘവും. ആദ്യം ചില തടസങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം നീക്കി ടൂറിന് പോവുന്നതായാണ് പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത്. വേദികയുടെ വാക്കുകൾ

അവഗണിച്ച് സിദ്ധാർഥും ടൂറിനെത്തുന്നുണ്ട്. ടൂറിനിടയിൽ സിദ്ധാർഥും സുമിത്രയും പരസ്പരം കൂടുതൽ അടുക്കുന്നു എന്ന സൂചനയും പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ നൽകുന്നുണ്ട്. വേദികയെ തനിച്ചാക്കി മക്കൾക്കൊപ്പം വിനോദയാത്രക്ക് പുറപ്പെടുന്ന സിദ്ധാർത്ഥിന് കയ്യടിക്കുകയാണ് ഇപ്പോൾ കുടുംബവിളക്ക് ആരാധകർ. ഭക്ഷണം കഴിക്കുന്ന സമയം സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും പ്ളേറ്റുകൾ മാറിയതും അതിന്റെ പേരിൽ മക്കൾ

അച്ഛനെയും അമ്മയെയും കളിയാക്കുന്നതും പ്രൊമോയിൽ കാണാം. അതേ സമയം പരമ്പരയിലെ രോഹിത്ത് എന്ന കഥാപാത്രം ചില ദുരൂഹതകൾ സമ്മാനിക്കുകയാണ്. സുമിത്രയെ ടൂറിനു വിടാതിരിക്കാൻ ഏറെ ശ്രമിച്ച ഒരാളാണ് രോഹിത്ത്. സുമിത്രയോട് രോഹിത്തിന് പ്രണയമാണോ എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ ചോദ്യം. എന്താണെങ്കിലും കുടുംബവിളക്കിന്റെ വരും എപ്പിസോഡുകൾ ആ ചോദ്യത്തിന്റെ ഉത്തരം നൽകുമെന്ന വിശ്വാസത്തിലാണ് പ്രേക്ഷകർ.