കൊഴുപ്പടങ്ങിയ ആഹാരം കഴിക്കുന്നത് കൊണ്ട് മാത്രമാണോ വയറു ചാടുന്നത് ?വയറു ചാടാനുള്ള 7 കാരണങ്ങൾ അറിയാം

അമിത വണ്ണവും വയറു ചാടലും ഭയക്കേണ്ടതു തന്നെയാണ്. ഭക്ഷണ ശീലമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഭക്ഷണം ഒരു ഭാഗമാണെങ്കിലും മറ്റ് പല ഘടകങ്ങളും ഇതിന് പിന്നിലുണ്ട്. നമ്മുടെ എല്ലാവരുടെയും ഇന്നത്തെ മാറിയ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റമായിരിക്കാം നമ്മുടെ ആരോഗ്യത്തേയും ശരീര വ്യവസ്ഥിതിയെയും ഒക്കെ സാരമായി ബാധിച്ചിട്ടുള്ളത്. കുടവയർ ഉള്ള ഒരാൾക്ക് തന്റെ ദൈന്യംദിന ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.

ഇതു പോലെ വയറു ചാടാൻ ചിലര്‍ കാരണങ്ങൾ ഉണ്ട്. അവയെ അറിയാം. ജനിതകമായ കാരണങ്ങൾ കൊണ്ട് ഒരാൾക്ക് കുടവയർ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിലെ മുൻതലമുറയിൽപ്പെട്ടവർക്ക് ആർക്കെങ്കിലും കുടവയർ ഉണ്ടെങ്കിൽ പിൻഗാമികളും ഇതു വരാനുള്ള സാധ്യത കൂടുതലാണ്. പിരിമുറുക്കം വയര്‍ ചാടാനുള്ള ഒരു കാരണമായി കണക്കാക്കിയിട്ടുണ്ട്. പിരിമുറുക്കം കൂടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് ആമാശയത്തിൽ കൊഴുപ്പ് വർദ്ധിപ്പിക്കാൻ ഇട വരുത്തുന്നു.

ക്രമീകൃതമല്ലാത്ത ഭക്ഷണം കഴിക്കുന്നത് വയര്‍ ചാടാനുള്ള മറ്റൊരു കാരണമായി കണക്കാക്കാം. ഇങ്ങനെയുള്ള അവസരത്തിൽ ഇനി ഭക്ഷണം എപ്പോഴാണ് ലഭിക്കുന്നത് എന്നറിയാത്ത ശരീരം കലോറി സംഭരിച്ചു വയ്ക്കും. ഇത് ആവശ്യാനുസരണം ഊര്‍ജമാക്കി മാറ്റാന്‍ കഴിയാതെ വരുന്ന ശരീരം പിന്നീട് അതിനെ കൊഴുപ്പാക്കി മാറ്റുന്നു. രാത്രി കഴിച്ചയുടൻ തന്നെ പോയി കിടന്നുറങ്ങുന്ന ശീലവും വയര്‍ ചാടാൻ കാരണമാകുന്ന ഒന്നു തന്നെ!

നാം ഏറെ സമയയം അടുപ്പിച്ചിരിയ്‌ക്കുന്നത്‌ വയര്‍ ചാടാനുള്ള ഒരു കാരണമാണ്‌. ഇങ്ങനെയിരിയ്‌ക്കുമ്പോള്‍ കൊഴുപ്പു കളയുന്ന ലിപ്പോപ്രോട്ടീന്‍ ലിപേസ്‌ പ്രവര്‍ത്തനം കുറയും. ഇത്‌ വയറ്റിലെ കൊഴുപ്പു കൂട്ടും. ഉറക്കം കുറയുന്നതും നേരം വൈകി ഉറങ്ങുന്നതുമെല്ലാം വയര്‍ ചാടാനുള്ള കാരണങ്ങളാണ്‌. കാരണം ഉറക്കത്തിലാണ്‌ കൊഴുപ്പ്‌ ശരീരം ഉപയോഗിയ്‌ക്കുന്നത്‌. ഇതുവഴി കൊഴുപ്പു കുറയും. ഉറക്കക്കുറവ്‌ ഈ പ്രവര്‍ത്തനം കുറയ്‌ക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Zmile With Zera ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.