കോവയ്ക്ക പ്രകൃതിദത്ത ഇന്‍സുലിന്‍

ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ. കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണെന്ന് പറയാം. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. വയറിളക്കം,സോറിയാസിസ്, പ്രമേഹം, മലക്കെട്ട് തുടങ്ങി പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കാം.

കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്ക്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതും ശരീരത്തിന്റെ കുളിര്‍മ്മ നല്‍കുന്നതും ആരോഗ്യദായകവുമാണ് കോവയ്ക്ക. കോവയ്ക്ക പച്ചയായും കഴിക്കാവുന്നതാണ്.

പ്രമേഹ രോഗികള്‍ക്ക് രോഗശമനത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക. ആര്‍ക്കും വീട്ടു തൊടിയില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും. കോവയ്ക്ക ഒരു പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണ്. കോവച്ചെടിയ്ക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വള പ്രയോഗങ്ങളായ ചാണകപ്പൊടിയും ചാമ്പലും മതിയാകും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini Pedia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.