ഈ ചെറു ചെടിയുടെ നാല് ഇലകൾ ചവച്ചരച്ചു കഴിച്ചാൽ സംഭവിക്കുന്നത്..

പണ്ടു കാലത്ത് നമ്മുടെ കാരണവന്മാര്‍ പലപ്പോഴും ആരോഗ്യത്തിനും അസുഖങ്ങള്‍ക്കുമായി ആശ്രയിച്ചിരുന്നത് വളപ്പിലെ മരുന്നു ചെടികളാണ്. യാതൊരു പ്രത്യേക ശ്രദ്ധയും കൊടുക്കാതെ തന്നെ വളപ്പിലും വേലിയ്ക്കലുമായി വളര്‍ന്നിരുന്ന പല ചെടികളും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചവയാണ്. അത്തരത്തിലുള്ള ഒരു ചെടിയാണ് മുത്തിൾ.

കേരളത്തില്‍ കുടവന്‍, കുടങ്ങല്‍, സ്ഥലബ്രഹ്മി തുടങ്ങി പല പേരുകളിലാണ് മുത്തിള്‍ അറിയപ്പെടുന്നത്. സംസ്കൃതഭാഷയില്‍ മണ്ഡൂകപര്‍ണ്ണീ, മാണ്ഡൂകീ, സരസ്വതി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു. മുത്തിള്‍ നാഡീവ്യൂഹരോഗങ്ങളില്‍ അതീവഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്.

നട്ടെല്ലിനോട് ചേര്‍ന്നിരിക്കുന്ന മസ്തിഷ്കത്തിന്‍റെ രേഖാചിത്രം പോലെയുള്ള മുത്തിളിന്‍റെ ഇലയുടെ രൂപം ഒരു പക്ഷെ ഈ ഔഷധിയ്ക്ക് നാഡീവ്യൂഹവും മസ്തിഷ്കവുമായുള്ള ബന്ധത്തിന്‍റെ പ്രകൃതിയുടെ സൂചനയാവാം. മുത്തിള്‍ ധാതുവര്‍ദ്ധകമാണ്. സപ്തധാതുക്കളെയും പുഷ്ടിപ്പെടുത്തി വാര്‍ധക്യത്തെ അകറ്റി നിര്‍ത്താന്‍ മുത്തിളിനു കഴിവുണ്ട് എന്നും പറയപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4ueasy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.