കിവി ഫ്രൂട്ട് ഔഷധ ഗുണങ്ങളുടെ കലവറ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴമാണ്‌ കിവി. പഴങ്ങളില്‍ കേമിയെന്നാണ് കിവി പഴം അറിയപ്പെടുന്നത്. 42 കലോറി ഊര്‍ജം ഒരു കിവിപ്പഴത്തില്‍ നിന്ന് ലഭിക്കുന്നു. 69 ഗ്രാമുള്ള പഴത്തില്‍ വിറ്റമിന്‍ സി, കെ, ഇ, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നിഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.

കൂടാതെ ഫോളിക് ആസിഡ്, കാല്‍ഷ്യം, കോപ്പര്‍,അയണ്‍, മഗ്‌നിഷ്യം, സിങ്ക് എന്നിവയാലും കിവി പഴം സമ്പന്നമാണ്.ഇരുമ്പ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രായമുള്ളവരുടെയും കുട്ടികളുടെയും ശരീരത്തിന് ആവശ്യമായതില്‍ നാല് ശതമാനം ഇരുമ്പ് കിവി പഴത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

നന്നായി ഉറങ്ങാൻ സഹായിക്കുന്ന സെറോടോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ കിവി പഴം സഹായിക്കുന്നു. ഉറക്കമില്ലായ്മ മൂലം വലയുന്നവർക്ക് കിവി പഴം മികച്ചൊരു പരിഹാരമാർഗമാണ്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയുമെന്ന് നോർവേയിലെ ഓസ്​ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ കിവി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.

ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകൾ ആണിതിനുള്ളത്.ചൈനീസ് ഗൂസ്ബെറിയെന്ന പേരിലും ഈ പഴം അറിയപ്പെടുന്നു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.