മൂത്രത്തിൽ കല്ല് ഉണ്ടാകാതിരിക്കാനും ഉള്ളത് അലിഞ്ഞു പോകാനും..

കിഡ്‌നി സ്‌റ്റോണ്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. മൂത്രക്കല്ല്‌ ഇന്ന്‌ ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞു. ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ലവണങ്ങളും മറ്റും രക്തത്തില്‍ എത്തിച്ചേരുന്നുു. ഇത് രക്തം ശുദ്ധീകരിക്കപ്പെടുന്നതിനിടെ വൃക്കയില്‍ തങ്ങിനില്‍ക്കുന്നു. ഇതാണ് പിന്നീട് പല മാറ്റങ്ങള്‍ക്കും ശേഷം മൂത്രത്തില്‍ കല്ലായി മാറുന്നത്.

മൂത്രാശയ കല്ലുകള്‍ക്ക് കൃത്യമായ ഒരു കാരണം പറയാന്‍ സാധിക്കില്ല. കാത്സ്യം, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ദാതുക്കളെ മൂത്രത്തിന് ലയിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുമ്പോഴാണ് ഇത് രൂപപ്പെടുന്നത്. മൂത്രത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തിക്കൊണ്ട് കല്ല് മൂത്രദ്വാരത്തിലേക്ക് കടക്കുമ്പോഴാണ് മൂത്രാശയ കല്ലിനെ ഏവരും തിരിച്ചറിയുക. കഠിനമായ വേദനായായിരിക്കും ഈ സമയത്തുണ്ടാവുക.

ശരീരത്തില്‍ വെള്ളത്തിന്റെയും ഉപ്പിന്റെയും മിനറല്‍സിന്റെയും സ്ഥിരതയില്ലായ്മയാണ് മൂത്രത്തില്‍ കല്ലുണ്ടാക്കാന്‍ കാരണമാകുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് ഒരു പ്രധാന പ്രശ്‌നം. മൂത്രത്തിൽ കല്ല് ഉണ്ടാകാതിരിക്കാനും ഉള്ളത് അലിഞ്ഞു പോകാനും
പ്രകൃതിദത്തമായ മാർഗം കാണിച്ചു തരികയാണ് ഈ വീഡിയോയിലൂടെ. വിഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.