നമ്മൾ ചെയ്യുന്ന ഈ കാര്യങ്ങൾ വൃക്കരോഗം തനിയെ ക്ഷണിച്ചുവരുത്തും …

വൃക്കരോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ആവശ്യമായ അളവിൽ വെള്ളം കുടിക്കാതിരുന്നാൽ അത് വൃക്കകളെ ദോഷകരമായി ബാധിക്കും. ദിവസവും എട്ടു മുതൽ പത്തു വരെ ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം. എന്നാൽ വൃക്കരോഗമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമുള്ള അളവിൽ വെള്ളം കുടിക്കുക. വെള്ളത്തിന്റെ അളവു കുറഞ്ഞാൽ വൃക്കയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം.

പുരുഷന്‍മാര്‍ക്ക് ആകെ ശരീരഭാരത്തിന്റെ 15 ശതമാനം വരെയും സ്ത്രീകൾക്ക് 25 ശതമാനം വരെയും കൊഴുപ്പ് ആവാം എന്നാണ് കണക്ക്. എന്നാൽ ഇതിൽ കൂടുതൽ കൊഴുപ്പ് ശരീരത്തിലെത്തുന്നത് വൃക്കയുടെ പ്രവർത്തനത്തെ താളം തെറ്റിക്കും.

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം.

കൂടുതല്‍ സമയത്തേക്ക് മൂത്രം പിടിച്ചുനിര്‍ത്തുന്നത് മൂത്രാശയത്തില്‍ അണുബാധയ്ക്കും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും. പ്രത്യേകിച്ച് പെൺകുട്ടികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. മൂന്ന്-നാല് മണിക്കൂര്‍ കൂടുമ്പോൾ മൂത്രമൊഴിക്കണം. കൂടാതെ രാത്രി ഉറങ്ങുന്നതിന് മുന്‍പ് നിര്‍ബന്ധമായും മൂത്രമൊഴിക്കുകയും വേണം. മൂത്രാശയ അണുബാധ ഒരിക്കല്‍ വന്നാല്‍ പിന്നീട് ആവര്‍ത്തിക്കാന്‍ സാധ്യതേയെറയാണ്. നമ്മൾ ചെയ്യുന്ന ഈ കാര്യങ്ങൾ വൃക്കരോഗം തനിയെ ക്ഷണിച്ചുവരുത്തും …

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.