വായിൽ വെള്ളമൂറും ഒരു കിടു ചെമ്മീൻ റോസ്റ്റ് 😋😋 ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 😋👌 നാടൻ രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് 👌👌

  • മസാല പുരട്ടാൻ
  • ചെമ്മീൻ – 1/2 കിലോ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ
  • ഇഞ്ചിവെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
  • നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
  • ഉപ്പ്
  • വഴറ്റാൻ ആവശ്യമായ ചേരുവകൾ
  • വെളിച്ചെണ്ണ –
  • സവാള – 1 ഇടത്തരം
  • ഇഞ്ചിവെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
  • കറിവേപ്പില
  • തക്കാളി അരിഞ്ഞത് – 1 എണ്ണം
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • മല്ലിപൊടി – 1 ടേബിൾസ്പൂൺ
  • കാശ്മീരിമുളക് പേസ്റ്റ് – 2 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്

ചെമ്മീൻ മസാല പുരട്ടാൻ ഒരു ബൗളിലേക്ക് മഞ്ഞൾപൊടി, കാശ്മീരിപൊടി, ഇഞ്ചിവെളുത്തുള്ളി അരച്ചത്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ചെമ്മീനിൽ പുരട്ടി ഒരു അരമണിക്കൂർ മാറ്റിവയ്ക്കാം. ഒരു ഫ്രൈയിങ് പാനിൽ നന്നായി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്കു ചെമ്മീൻ ഇട്ട് കൊടുക്കാം, ഇരു വശവും നന്നായി മൊരിച്ചെടുക്കണം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ ഇഞ്ചിവെളുത്തുള്ളി ചതച്ചത്, സവാള ചേർത്ത് കൊടുക്കാം ഇതിൽ സവാള വഴറ്റാൻ ആവശ്യമുള്ള ഉപ്പ് ചേർത്ത് കൊടുക്കാം ഇതിൽ കറിവേപ്പില ചേർത്ത് കൊടുക്കാം.

പൊടികളെല്ലാം ചേർത്ത് കൊടുക്കാം. ഇതിൽ കാശ്മീരിമുളക് പൊടി ചേർക്കാം. ഇതിൽ തക്കാളിയും ചേർത്ത് കൊടുത്തതിനു ശേഷം നന്നായി വഴറ്റാം. ഇതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം ഒടുവിൽ വറുത്തെടുത്ത ചെമ്മീനും ചേർക്കാം. നല്ല രുചിയുള്ള ചെമ്മീൻ റോസ്റ്റ് തയ്യാർ. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.