കരിക്കു മുതൽ തെങ്ങിന്റെ വേര് വരെ ഔഷധം

കേരളത്തിന്റെ ‘കൽപവൃക്ഷ’മാണ്‌ തെങ്ങ്‌. പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് അഥവാ കേരവൃക്ഷം. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു.

കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു. തെങ്ങിലുണ്ടാകുന്ന ഭക്ഷ്യയോഗ്യമായ ഫലമാണ്‌ തേങ്ങ. എല്ലാ ഭാഗങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അപൂര്‍വം വൃക്ഷങ്ങളില്‍ ഒന്നാണ്‌ തെങ്ങ്‌. ഇതിന്റെ ഫലം, തടി, ഓല എന്നിവയെല്ലാം പല തരത്തില്‍ ഉപയോഗപ്രദമാണ്‌.

നനവ്‌ നിലനിര്‍ത്താനുള്ള ശേഷി ഉള്ളതിനാല്‍ തൊണ്ട്‌ ചെടികള്‍ നടുന്നതിന്‌ ഉപയോഗിക്കാം. ഓര്‍ക്കിഡ്‌, കൂണ്‍ പോലുള്ള സസ്യങ്ങള്‍ വളര്‍ത്താന്‍ തൊണ്ട്‌ ഉപയോഗിക്കാറുണ്ട്‌. നീളവും ബലവുമുള്ള നാരുകളുള്ള തൊണ്ട്‌ കരകൗശല രൂപങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം.പാവകള്‍, ജന്തുക്കളുടെ രൂപങ്ങള്‍ എന്നിവയും ഇത്‌ ഉപയോഗിച്ച്‌ ഉണ്ടാക്കാം. തേങ്ങയുടെ സവിശേഷ ഉപയോഗങ്ങളില്‍ ഒന്നാണിത്‌. കരിക്കു മുതൽ തെങ്ങിന്റെ വേര് വരെ ഔഷധമാണ്. തെങ്ങിന്റെ ഉപയോഗങ്ങൾ അറിയാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.