പഞ്ഞി പോലൊരു കാരയപ്പം

വെള്ള കാരായപ്പം വളരെ രുചിയുള്ള ഒരു അപ്പം ആണിത്. ഇതിനെ പഞ്ചാര അപ്പം , കാരയപ്പം ,കണ്ണൂർ അപ്പം എന്നിങ്ങനെ അറിയപ്പെടും. 2 കളറിൽ ആണ് ഇത് ഉള്ളത് വെള്ളയും ,ബ്രൗണും . സൽക്കരങ്ങളിലും കല്യാണ വീടുകളിലും ചായക്ക് കണ്ണൂർ അപ്പം പ്ലേറ്റിൽ ഉണ്ടാകും. അപ്പം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

1 കപ്പ് പച്ചരി ആണ് വേണ്ടത്. നന്നായി കഴുകി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. അതിനു ശേഷം മിക്സിയിൽ ഇട്ടു കൊടുക്കാം. അതിലേക്ക് ചോറ് ചേർക്കാം. ഞാൻ 2 tbsp ചോർ ആണ് എടുത്തത്. അതിലേക്ക് 1/4 കപ്പ് വെള്ളം കൂടി ഒഴിച്ച് അരച്ച് എടുക്കാം. തരിയോടെ അരച്ചെടുത്ത് ശേഷം അതിലേക്ക് 1/4 കപ്പ് മൈദ , 1/2 കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാം. മധുരം ഇഷ്ടം ഉളളവർ ആണെങ്കിൽ കുറച്ച് കൂടി ചേർക്കവുന്ന ആണ്.

ഇതും നന്നായി അരയ്ക്കുക. ഒരു പാത്രത്തിൽ മാറ്റാം. ഇളക്കി യോജിപ്പിക്കുക. 8 മണിക്കൂർ അടച്ചു വെക്കാം. അതിനു ശേഷം അതിൽ കുറച്ച് ഉപ്പും , ഏലക്കാ , 1 നുള്ള് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. വെള്ളം കുറവ് ആണെങ്കിൽ 1/4 കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. ഉണ്ണി അപ്പ ചട്ടി ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്ക് മാവ് ഒഴിച്ച് കൊടുക്കാം. പെട്ടെന്ന് തന്നെ തിരിച്ചിട്ടു കൊടുക്കാം. 1 ഭാഗം വെള്ളയും , 1 ഭാഗം ബ്രൗൺ കളർ അവുന്ന വരെ ഫ്രൈ ചെയ്തു എടുക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ അപ്പം എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.