എന്താണ് കണ്ടക ശനി,നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ , ഏഴരശ്ശനി, അഷ്ടമശ്ശനി, എങ്ങനെ നമ്മളെ ബാധിക്കുന്നു…

ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശ എന്നു കേട്ടാല്‍ പലര്‍ക്കും ഭയമാണ്‌. പക്ഷെ ശനി വളരെയധികം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ്‌. ഒരു വ്യകതിയുടെ ഗ്രഹനിലയില്‍ ശനി ഇഷ്‌്‌ഭാവത്തിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കില്‍ അയാളുടെ ജീവിതത്തില്‍ ഏറ്റവും അധികം ഗുണഫലങ്ങള്‍ ലഭിയ്‌ക്കുന്നത്‌ ശനിദശാകാലത്ത്‌ ആയിരിക്കും.

ശനിദോഷം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാക്കും. ജാതകവശാല്‍ ശനിയുടെ ദശാപഹാരങ്ങളാണ് ശനിദോഷം കഠിനമാകുന്ന ഒരു സമയം. മറ്റൊന്ന് ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനി കാലമാണ്. ഏഴരശനി കാലമെന്ന് പറയുന്നത് ജനിച്ച കൂറിലും അതിന്‌ മുന്‍പും പിന്‍പുമുള്ള രാശികളിലും ശനി സഞ്ചരിക്കുന്ന കാലം. കണ്ടകശനി 4,7,10 രാശികളില്‍ ശനിയെത്തുന്ന സമയം.
കൂറുകളെ അല്ലെങ്കില്‍ ജന്മ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള ഗോചര ഫലപ്രവചനത്തില്‍ ശനിയുടെ നില വളരെ പ്രധാനമാണ്.ശനിയുടെ ഈ മാറ്റം പല നക്ഷത്രക്കാരെയും പല തരത്തിലാണു ബാധിക്കു ക.

ചിലര്‍ക്കു കണ്ടകശ്ശനി ദോഷം തുടങ്ങും. മറ്റു ചിലര്‍ക്ക് കണ്ടകശ്ശനി ദോഷം അവസാനിക്കും. മറ്റു ചിലര്‍ക്ക് ഈ ശനിസംക്രമത്തോടെ അഷ്ടമശ്ശനി തുടങ്ങുക യാണെങ്കില്‍ മറ്റു ചിലര്‍ക്ക് ഏഴരശ്ശനിയും( ഏഴരാണ്ട ശനി) ജന്മശ്ശനിയുമൊക്കെ വരുകയോ തീരുകയോ ആയിരിക്കും.കൂടുതൽ അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ,,,….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
murali krishna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.