കേരളത്തിൽ ഇതാദ്യം. സിമ്പിൾ അല്ല സൂപ്പറാണന്ന് തെളിയിച്ച് ജോജു. കേരളത്തിലെ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് സ്വന്തമാക്കി മലയാളികളുടെ സ്വന്തം ജോജു ജോര്‍ജ്.!!

ഇപ്പോൾ മലയാള സിനിമയില്‍ മമ്മൂട്ടിക്കും, മോഹൻലാലിനും ദുല്‍ഖര്‍ സല്‍മാനും, പൃഥ്വിരാജിനുമൊക്കെ ഒപ്പം തന്നെ നിൽക്കുന്ന താരമാണ് ജോജു ജോർജ്. ജോസഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരം പിന്നീട് മലയാളികൾക്കു മുൻപിൽ കാഴ്ചവച്ചത് മറ്റൊരു ജോജുവിനെ ആയിരുന്നു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണനേരംകൊണ്ട്

ആരാധകർ എടുക്കാറുണ്ട്. അത്തരത്തിൽ താരം വാങ്ങിയ ഒരു വണ്ടിയുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിട്ടുള്ളത്. അഭിനയത്തിന് ഒപ്പം തന്നെ വണ്ടിയുടെ കാര്യത്തിലും ഒരല്പം മുന്നിട്ട് നില്‍ക്കുന്ന താരമാണ് ജോജു. താരത്തിന് വാഹനത്തിനോടുള്ള കമ്പം ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള കാര്യമാണ്. കഴിഞ്ഞ വര്‍ഷം ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലായ ഡിഫെന്‍ഡറും, ട്രയംഫിന്റെ സ്ട്രീറ്റ്

ട്രിപ്പിള്‍ R മോഡലും താരം തന്റെ വാഹന കലക്ഷനിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഇതാ മിനി കൂപ്പറിന്റെ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ S കണ്‍വേര്‍ട്ടബിള്‍ മോഡലും താരം സ്വന്തമാക്കിയിരിക്കുനകയാണ്. മഞ്ഞ നിറത്തില്‍ കേരളത്തില്‍ ഇറങ്ങുന്ന ആദ്യ മോഡൽ വാഹനമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. വെറും 7.1 സെക്കന്റ് മാത്രം മതി

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ കുഞ്ഞന്‍ കാറിന്. കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പായ EVM ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ജോജു കാർ വാങ്ങിയിരിക്കുന്നത്. 1998 സിസി എഞ്ചിനാണ് വാഹനത്തിന് ഘടിപ്പിച്ചിരിക്കുന്നത് ഇത് 192 bhp കരുത്തും 280 Nm പരമാവധി ടോര്‍ക്കും ഉത്പ്പാദിപ്പിക്കും. ജോജുവിന്റെ ഭാര്യയായ ആബയുടെ പേരിലാണ് കാർ വാങ്ങിയത്. KL 64 K 7700 നാണ് വാഹനത്തിന്റെ നമ്പർ. ജോജുവിന്റെ അസാന്നിധ്യത്തിൽ ഭാര്യയും മക്കളുമായെത്തി വാഹനം വാങ്ങുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.