ഓണ സദ്യ സ്പെഷ്യൽ ഇഞ്ചി പച്ചടി ഇഞ്ചി തൈര് , കേരള സ്റ്റൈൽ ഇഞ്ചി പച്ചടി നാടൻ സ്റ്റൈൽ

ഓണ സദ്യ സ്പെഷ്യൽ ഇഞ്ചി പച്ചടി ഇഞ്ചി തൈര് , കേരള സ്റ്റൈൽ ഇഞ്ചി പച്ചടി നാടൻ സ്റ്റൈൽ ഇഞ്ചി പച്ചടി

ഓണ സദ്യയിൽ ഒഴിച്ച് കൂടാൻ ആവാത്ത ഒരു വിഭവം ആണ് ഇഞ്ചി പച്ചടി അതിൽ നമ്മൾ ചേർക്കുന്ന തൈരിന്റെ പുളിപ്പും ഇഞ്ചിയുടേം പച്ചമുളകിന്റെയും എരിവും ഒക്കെ ആയി നല്ല അടിപൊളി ടേസ്റ്റ് തന്നെ ആണ്, പിന്നെ ഇഞ്ചി നമ്മുടെ ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഒരു വ്യഞ്ജനം ആണ് …

അതുകൊണ്ട് തന്നെ സദ്യയിൽ കേമൻ തന്നെ ആണ് ഇഞ്ചി പച്ചിടി ഇഞ്ചി പച്ചടി ഉണ്ടാക്കാൻ വേണ്ട ingredients എന്തൊക്കെ ആണന്നു നോക്കാം
1.ഇഞ്ചി ഒരു ബൗൾ
പച്ചമുളക് 3 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് 6 എണ്ണം
കറിവേപ്പില 3 തണ്ട്
2.തേങ്ങാ ഒരു വലിയ മുറി ചിരണ്ടിയത്
കാന്താരി 5 to 10 എണ്ണം
ഉള്ളി അരിഞ്ഞത് 3 സ്പൂൺ
3.തൈര് ഒരു കപ്പ്‌

ഒന്നാമത്തെ ചേരുവകൾ എല്ലാം ഒരു ചട്ടയിലേക് ഇട്ടു , അതിലേക്കു രണ്ടാമത്തെ ചേരുവ പേസ്റ്റു പോലെ അരച്ച് ചേർത്ത് തൈരും ചേർത്ത് 5 മിനിറ്റ് ചെറു തീയിൽ വേവിച്ചു എടുക്കാം പിരിഞ്ഞു പോകാതെ ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കണം. എല്ലാർക്കും ഇഷ്ടപെടുന്ന രീതിയിൽ എളുപ്പത്തിലും ലളിത മായും തയാറാകുക്കുന്ന വിധമാണ് വീഡിയോയിൽ കാണിച്ചിരിരിക്കുന്നതു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :