നീലയമരി ഹെയർ ഡൈ💯💯

കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഒരു ചെടിയാണ് നീലയമരി. ഈ ചെടിക്ക്‌ ആയുർവേദത്തിലും സ്ഥാനമുണ്ട്‌. തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കേശതൈലങ്ങൾക്ക് പുറമെ ആസ്തമ, പ്രമേഹം, ത്വഗ്രോഗങ്ങൾ, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു.

പാമ്പ്, തേൾ, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാൽ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാറുണ്ട്. നീലയമരി ചേർത്ത മരുന്നുകൾ അപസ്മാരത്തിന് ഉപയോഗിക്കുന്നുണ്ട്. ഞരമ്പുരോഗങ്ങൾക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിൻവേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു.

അകാല നര മാറാനും ഒപ്പം മുടി വളരാനും ഒരുപോല സഹായിക്കുന്ന പ്രകൃതിദത്ത മരുന്നാണ് നീലയമരി. ഇന്‍ഡിക എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ ഷോപ്പുകളില്‍ നിന്നും ആയുര്‍വേദ കടകളില്‍ നിന്നും ഇതു ലഭിയ്ക്കാറുമുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളിലും കാടുകളിലുമെല്ലാം പിങ്ക് നിറത്തില്‍ പൂക്കളുണ്ടാകുന്ന ഈ ചെടി വളരാറുണ്ട്. മുടി വളരാന്‍ സഹായിക്കുന്ന ആയുര്‍വേദ എണ്ണയായ നീലാഭൃംഗാദിയിലെ പ്രധാനപ്പെട്ട ഒരു ചേരുവയാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Priya’s Dream World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.