ഹൃദയത്തിൽ ഒളിപ്പിച്ച ആ രഹസ്യങ്ങൾ പരസ്യമായി. ഹിഡൻ ഡീറ്റൈൽസ് ഹൃദയം ഫിലിം.!!

വിനീത് ശ്രീനിവാസൻ സംവിധായകനായി പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന സിനിമയിലെ കുറിച്ച് ഹിഡൻ ഡീറ്റെയിൽസ് ആണ് പുറത്തുവന്നിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലെ പ്രതീക് തിവാരി എന്ന ക്യാരക്ടർ ഒരു മ്യൂസിക് ഡയറക്ടർ ആയി മാറുന്നത് ഒക്കെ കാണിക്കുന്നുണ്ട്, ഇയാളുടെ പാട്ടിനോടുള്ള കമ്പം മനസ്സിലാകുന്ന വിധം അയാളുടെ മുറിയിൽ നിറയെ മ്യൂസിക് ബാൻഡ്‌സിന്റെ ഫോട്ടോസുകളും കൂടാതെ മ്യൂസിക് ഇൻസ്‌ട്രുമെൻറ്സ് എല്ലാം കാണാനാകുന്നുണ്ട്.

2006 നടക്കുന്ന ഒരു സിനിമ ആയിട്ടാണ് ഈ കഥ മുന്നോട്ടു പോകുന്നത്, അത് കുറച്ചുകൂടി വ്യക്തമാക്കുന്നതിന് 2006ൽ റിലീസ് ആയ രംഗ് ദേ ബസന്തി എന്ന പോസ്റ്റർ കാണിക്കുന്നുണ്ട്. മദ്യപിക്കുന്നതിന് വേണ്ടി അരുണും കൂട്ടരും പുസ്തകങ്ങൾ വിറ്റ് കാശുണ്ടാക്കുന്നത് കാണിക്കുമെങ്കിലും, ആ പുസ്തകങ്ങളൊന്നും ഉപയോഗിക്കുന്നില്ല എന്ന് കൂടുതൽ വ്യക്തമാക്കാൻ വേണ്ടി അത് ടിവി സ്റ്റാൻഡ് ആയി ഉപയോഗിച്ചിട്ടുള്ളത് കാണാവുന്നതാണ്. സൽമാന്റെ അടുത്ത സുഹൃത്തായ കാളി എന്ന

കഥാപാത്രത്തെകുറിച്ച് സീക്രട്ട് വാലിയിൽ ഓർമ്മ കുറിപ്പ് എഴുതുന്നത് ശ്രദ്ധിച്ചാൽ 2004 ൽ മരണപ്പെട്ട അനൂപ് എന്ന വ്യക്തിയുടെ ചിത്രത്തിന് താഴെയാണ് എന്നതും കാണാം, ഒത്തിരി ചിന്തിക്കുന്ന സുഹൃത്തുക്കൾ ആയതുകൊണ്ട് ഇങ്ങനെ അയാൾ കുറിക്കുന്നുണ്ട് ഒരേ മനസ്സുള്ളവർ ഒരേ കാര്യം തന്നെ ചിന്തിച്ചുകൊണ്ടിരുന്നു കാര്യമില്ല സമയം പോകുക മാത്രമേ ഉള്ളൂ. അതുപോലെതന്നെ ലാലേട്ടന്റെ സിനിമകളെ കൂടെ കണക്ട് ആക്കിയതും ഇവിടെ വളരെ

രസകരമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്. മംഗലശ്ശേരി നീലകണ്ഠൻ എന്ന പേര് പോലെ അരുൺ നീലകണ്ഠൻ എന്നാണ് കഥാപാത്രത്തിന് പേര് നൽകിയിട്ടുള്ളത്. രാത്രി ഭക്ഷണം കഴിക്കാൻ നിത്യയെ വിളിക്കുന്നത് പോലും തേൻമാവിൻ കൊമ്പത്ത് സിനിമയിലെ ഡയലോഗ് പോരുന്നോ എന്റെ കൂടെ എന്ന് പറഞ്ഞു കൊണ്ടാണ്. പ്രണവിന്റെ ഫോട്ടോഗ്രാഫി ഇഷ്ടം കാണിക്കുന്നത് ചിത്രം എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്നു ഒപ്പം തന്നെ നാഗുമോ എന്ന പാട്ടും ചേർത്തിരിക്കുന്നു.