വെളുത്തുള്ളിയും തേനും ഒരുമിച്ചു കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍

വെളുത്തുള്ളിയും തേനും ചേർന്നാൽ പലതുണ്ട് ഗുണം. വെളുത്തുള്ളിയും തേനും ചേർന്നിട്ടുള്ള ഭക്ഷണങ്ങൾക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. വെളുത്തുള്ളിയും തേനും ചേര്‍ത്ത്, കഴിച്ചാല്‍ ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകും .വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി ചതച്ച് തേനില്‍ കലര്‍ത്തി കഴിച്ചു നോക്കൂ, പച്ച വെളുത്തുള്ളി.യാണ് കൂടുതല്‍ നല്ലത്. പച്ച കഴിയ്ക്കാന്‍ മടിയെങ്കില്‍ ചുട്ടതു തേനില്‍ കലര്‍ത്തി കഴിയ്ക്കാം. കോള്‍ഡ്, ചുമ, അലര്‍ജി ,സൈനസൈറ്റിസ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം ആണിത്.

പോഷകങ്ങളും വിറ്റമിനുകളും നാരുകളും അടങ്ങിയിരിക്കുന്നു: മഗ്‌നീഷ്യം, വിറ്റമിന്‍ എ6, വിറ്റമിന്‍ സി, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊറ്റാസ്സിയം, ഫോസ്‌ഫൊറസ്, വിറ്റമിന്‍ എ1 എന്നിവയും വെളുത്തുള്ളിയില്‍ കാണപെടുന്നു. വെളുത്തുള്ളിയ്ക്ക് രോഗാണുക്കളോട് ചെറുത്ത് നില്‍ക്കാനുള്ള കഴിവുണ്ട്.

തൊണ്ടവേദന, തൊണ്ടയിലെ അണുബാധ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് തേന്‍-വെളുത്തുള്ളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത്. ദഹനക്കേട്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തേന്‍-വെളുത്തുള്ളി മിശ്രിതം. തേനും വെളുത്തുള്ളിയും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ്, ഇവ രണ്ടും ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാക്കും

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.