മധുരത്തിൽ ഒളിപ്പിച്ച മനുഷ്യ ബന്ധങ്ങൾക്ക് ഇരട്ടിമധുരവും ആയി സംവിധായകന്റെ അദി ബ്രില്യൻസ്.!! കണ്ടാൽ തോന്നില്ല ഇത്രയും സംഭവമാണെന്ന്..അടിപൊളി എന്ന് ആരാധകരും. കാഴ്ച്ചക്കാരുടെ മനസുനിറച്ച് ‘മധുരം’.!!

അഹമ്മദ് കബീറിന്റെ സംവിധാനത്തിൽ ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ , ശ്രുതി രാമചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രമായി നിർമ്മിച്ച ചിത്രമാണ് മധുരം. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ഒ ടി ടി റിലീസായാണ് എത്തിയത്. ചിത്രത്തിൽ പ്രേക്ഷകർ കാണാതെ അല്ലെകിൽ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങളുണ്ട്. അവയിൽ ചിലതാണ് ഇത് ചിത്രത്തിലെ തുടക്കത്തിൽ തന്നെ മധുരം എന്ന ടൈറ്റിൽ എഴുതിയിരിക്കുന്നത്

ഒരു ആശുപത്രിയുടെ ബെഡ് ഷീറ്റിലാണ്. ചിത്രം തുടങ്ങുന്നത് തന്നെ ചിത്രയുടെ പിറന്നാളിന് ജിലബി ഉണ്ടാക്കി വിതരണം ചെയ്യുന്ന സാബുവിനെ ആണ് ആദ്യം കാണിക്കുന്നത്. പിന്നീട് റവ ഉപയോഗിച്ച് കേസരി ഉണ്ടാക്കി വിതരണം ചെയ്യുന്ന കെവിന്റെ ഭാര്യയായ ചെറിയെയും അമ്മയുടെ ഡെലിവറി കഴിഞ്ഞ സന്തോഷത്തിൽ ലഡു വിതരണം ചെയ്യുന്ന കുട്ടിയെ അടക്കം കാണിക്കുന്നുണ്ട്. ചിത്രത്തിൽ ഒട്ടുമിക്ക ഭാഗങ്ങളിലും മധുരം വിതരണം ചെയ്യുന്നത് കൊണ്ട്

തന്നെ മധുരം എന്ന പേര് എന്തുകൊണ്ടും ചിത്രത്തിന് യോജിച്ചതാണന്ന് തെളിയിക്കുന്ന തരത്തിൽ നിരവധി സീനുകളിൽ ചിത്രത്തിൽ കാണാം. ഇതിനപ്പുറം ചിത്രത്തിലെ ഭൂരിഭാഗം സീനുകളും ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് നടക്കുന്നത് അതുകൊണ്ടാവണം സംവിധായകൻ മധുരം എന്ന പേര് ആശുപത്രിയുടെ ബെഡ് ഷീറ്റിലേക്ക് മാറ്റിയത്. സമയം കൃത്യമായി പാലിക്കാൻ സിനിമയിൽ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് രാവിലെ

ചെറി എന്റെ ഫോണിൽ സമയം നോക്കുന്നത് അച്ഛന്റെ മെസ്സേജ് വന്ന സമയവും പിന്നീട് കെവിൻ ആശുപത്രിയിലേക്ക് പോകുമ്പോൾ കാറിൽ കാണുന്ന സമയവും എല്ലാം കൃത്യമായി തന്നെ എടുത്തുകാട്ടുന്നുണ്ട് ചിത്രത്തിൽ. സിനിമയുടെ തുടക്കത്തിൽ അധികം അടുപ്പം കാണിക്കാത്ത കെവിൽ അവസാനം ചെറിയോടുള്ള മനോഭാവത്തിൽ അടക്കം മാറ്റം വരുത്തുന്നതും വ്യക്തമായി തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.