മൈലാഞ്ചി അഥവാ ഹെന്ന തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ നിങ്ങൾക്ക് സംഭവിക്കുന്നത്‌

മുടി ആരോ​ഗ്യത്തിനു പ്രകൃതിദത്തമായി ഉപയോഗിക്കുന്ന ഒന്നാണ് മൈലാഞ്ചി അഥവാ ഹെന്ന. സ്ഥിരമായി ഹെന്ന ഉപയോ​ഗിക്കുന്ന കൊറേ പേരുണ്ട്. താരനെ ഒഴിവാക്കാൻ, തലയോട്ടിയെ പോഷക പൂർണ്ണമാക്കി മാറ്റാൻ, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഇത് നമ്മുടെ തലമുടിക്ക് നൽകുന്നു.

മാസത്തിലൊരിക്കൽ മാത്രം ഹെന്ന ഉപയോ​ഗിക്കുക. തലയ്ക്ക് തണുപ്പ് കിട്ടാനും താരൻ, പേൻ ശല്യം എന്നിവ അകറ്റാനും ഹെന്ന തലയിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. മാനസിക സമ്മർദ്ദം, പാരമ്പര്യം, പുകവലി, കണ്ടീഷനർ, ജെൽ തുടങ്ങിയവയുടെ അമിത ഉപയോ​ഗം മുടി നേരത്തെ നരയ്ക്കാൻ കാരണമാകുന്നു. മുടിയുടെ നര മറയ്ക്കാൻ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മാർഗ്ഗമാണ് ഹെന്ന.

മുടിക്ക് മാര്‍ദവവും സ്വാഭാവികതയും തിളങ്ങുന്ന കറുപ്പു നിറവും ബലവും കിട്ടാന്‍ ഹെന്ന കൊണ്ട് സാധിക്കും. കലർപ്പ് ഒന്നുമില്ലാതെ ശുദ്ധമായ രീതിയിൽ ഹെന്ന ഉപയോഗിച്ചാൽ നിങ്ങളുടെ മുടിക്ക് ബ്രൗൺ – ചുവപ്പ് നിറം ലഭിക്കും. എല്ലാ ആഴ്ച്ചക്കയും ഹെന്ന ചെയ്യുന്നത് അത്ര ആരോഗ്യകരമായ ശീലമല്ല. മുടിയുടെ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കും. മാസത്തിലൊരിക്കൽ ഹെന്ന ചെയ്യുന്നതാണ് നല്ലത്.

തലമുടിയെയും തലയോട്ടിയെയും ആഴത്തിൽ കണ്ടീഷനിംഗ് ചെയ്യാൻ ഹെന്നയ്ക്ക് സാധിക്കും, ഇതുവഴി മുടി വേഗത്തിൽ വളരുകയും മുടിക്ക് ആകർഷണവും തിളക്കവും അനുഭവപ്പെടുകയും ചെയ്യും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.