കോവക്കയുടെ ഗുണങ്ങൾ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാടന്‍ പച്ചക്കറിയാണ് കോവക്ക. ആരോഗ്യത്തിന് ഏറെ ഗുണകരമണിത്. കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നകിനും, തലച്ചോറിന്റെ ആരോഗ്യത്തിനും, വൃക്കയുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ട്. ധാരാളം പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

പച്ചക്കും തോരനായും, കറിവച്ചുമെല്ലാം കോവക്ക നമ്മള്‍ കഴിക്കാറുണ്ട്. ഏതുതരത്തില്‍ കഴിക്കുന്നതും ശരീരത്തിന് ഗുണകരം തന്നെ. പ്രമേഹ രോഗികള്‍ക്കാണ് കോവക്ക ഏറെ ഗുണം ചെയ്യുക. ശരീരത്തില്‍ ഇന്‍സുലിന് സമാനമായി കോവക്ക പ്രവര്‍ത്തിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ രീതിയില്‍ നിലനിര്‍ത്താന്‍ കോവക്ക കഴിക്കുന്നതിലൂടെ സാധിക്കും.

വൈറ്റമിന്‍ എ, ബി1, ബി2, വൈറ്റമിന്‍ സി തുടങ്ങിയ പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കുവാനും കോവയ്ക്ക സഹായിക്കും.കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ദഹനത്തിനും കോവയ്ക്ക സഹായിക്കും.കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനും കോവയ്ക്ക നല്ലതാണ്. ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രകൃതിദത്ത ഔഷധമെന്നു വേണമെങ്കില്‍ പറയാം.വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. കോവയ്ക്കയിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.ആയുര്‍വേദ പ്രകാരം ശരീരത്തിലെ കഫദോഷങ്ങള്‍ കുറയ്ക്കാന്‍ കോവയ്ക്ക നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കുകയും ചെയ്യും. ഇതുവഴി ചര്‍മപ്രശ്‌നങ്ങളും രോഗങ്ങളും അകറ്റും.ഇതിലെ വൈറ്റമിന്‍ കെ, സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മകാന്തിയ്ക്കും ഗുണം ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.