കൂവയുടെ ആരോഗ്യ ഔഷധ ഗുണങ്ങള്‍

രണ്ട് അടിയോളം പൊക്കം വയ്ക്കുന്ന ബഹുവർഷിയായ ഒരു ചെടിയാണ് ആരോറൂട്ട് അഥവാ കൂവ. കിഴങ്ങിൽ ധാരാളമായുള്ള അന്നജത്തിനായി വളർത്തുന്നു. കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. ചേരാച്ചിറകൻ ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ തിന്നാറുണ്ട്.

കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട്. ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.

കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്. കൂവപ്പൊടി കൂവനീർ എന്നും അറിയപ്പെടുന്നു. നാ​രു​ക​ളാല്‍ സ​മ്പന്ന​മാ​യ​തി​നാല്‍ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താന്‍ കൂ​വ​യ‌്ക്ക് ക​ഴി​വു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നും കൂ​ടു​തല്‍ ഊ​ര്‍ജ്ജം ത​രാ​നും ന​മു​ക്ക് ഉ​ന്മേ​ഷം പ​ക​രാ​നും കൂ​വ​യ്‌ക്ക് ക​ഴി​യും. വ​യ​റി​ള​ക്കം, മൂ​ത്ര​പ്പ​ഴു​പ്പ് തുട​ങ്ങിയ അ​സു​ഖ​ങ്ങ​ള്‍ ത​ട​യാ​നും രോ​ഗ​ശ​മ​ന​ത്തി​നും പ​ഴ​മ​ക്കാര്‍ കൂവ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. കൂവ ചേര്‍​ത്ത് കു​റു​ക്കിയ പാ​നീ​യം കു​ടി​ക്കു​ന്ന​തും ദ​ഹന സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങള്‍ പ​രി​ഹ​രി​ക്കും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.