സാവിത്രിയുടെ അസുഖവിവരം ബാലനോട് പങ്കുവെച്ച് ശിവൻ.!! അമരാവതിയിൽ അപർണയെ കാണാൻ എത്തുന്ന ഹരി.😍😍 ശിവനെതിരെ പുതിയ കുതന്ത്രങ്ങളുമായി ജയന്തി 🔥🔥 സാന്ത്വനത്തിലെ തമ്പി ആരെന്നറിയുമോ.?

കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. ഇപ്പോൾ പരമ്പരയുടെ പുതിയ പ്രൊമോയിൽ സാവിത്രിയുടെ അസുഖവിവരം ശിവൻ ബാലനോട് പറയുന്നതായാണ് കാണിക്കുന്നത്. അഞ്ജുവിനോടും ശങ്കരൻ മാമ്മയോടും ബി പി കൂടിയത് കൊണ്ടുള്ള ക്ഷീണമാണ് അമ്മായിക്കെന്നാണ് താൻ പറഞ്ഞിരിക്കുന്നതെന്നും

ശിവൻ ബാലനെ അറിയിക്കുന്നുണ്ട്. എന്നാൽ അത് പറ്റില്ല, യഥാർത്ഥ രോഗവിവരം അവരെ അറിയിക്കുക തന്നെ വേണമെന്നാണ് ബാലൻ ശിവനോട് പറയുന്നത്. അതേ സമയം അമരാവതിയിൽ ഹരിയെ കാത്തിരിക്കുകയാണ് അപർണ. തമ്പി അപർണയെ നിരാശപ്പെടുത്തുകയാണ്. നിനക്ക് ഹരിയോടുള്ള സ്നേഹം ഹരിക്ക് നിന്നോട് തിരിച്ചില്ല എന്നാണ് തമ്പി പറയുന്നത്. അതോടെ അപ്പു നിരാശയിലാണെങ്കിലും അല്പസമയങ്ങൾക്ക് ശേഷം അമരാവതിയിലേക്ക് ഹരി

എത്തുകയാണ്. ഹരിയെ കണ്ടതോടെ അപർണയുടെ മുഖത്ത് സന്തോഷം അലതല്ലുകയാണ്. സാവിത്രിക്ക് ശിവനോടുള്ള സ്നേഹം ജയന്തിയെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. ശിവനെതിരെ എന്തും ചെയ്യാൻ മുതിരുന്ന ജയന്തിയെ അഞ്ജലി കാണുകയും തന്റെ സങ്കടം ശിവനുമായി അഞ്ജു പങ്കിടുന്നുമുണ്ട്. ജയന്തിയെ നേരിടാൻ തനിക്ക് നന്നായി അറിയാമെന്ന് പറയുകയാണ് ശിവൻ. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ ശിവനും അഞ്ജലിക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്.

ശിവാഞ്ജലി എന്ന പേരിലാണ് ഇരുവരുടെയും സീനുകൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. നടി ഷഫ്നയുടെ ഭർത്താവ് സജിനാണ് ശിവൻ എന്ന കഥാപാത്രമായെത്തുന്നത്. ഗോപികാ അനിലാണ് അഞ്ജലിയായെത്തുന്നത്. അമരാവതിയിലെ തമ്പി കൂടി എത്തിയതോടെയാണ് പരമ്പരയ്ക്ക് ഒരു ത്രില്ല് ഉണ്ടായത്.തമ്പിയായെത്തുന്ന അഭിനേതാവിനെക്കുറിച്ച് പലപ്പോഴും പ്രേക്ഷകർ തിരക്കിയിരുന്നു. രോഹിത് എന്ന അഭിനേതാവാണ് തമ്പി എന്ന കഥാപാത്രമായെത്തുന്നത്.