ഈ എണ്ണ തലയില്‍ പുരട്ടിയാല്‍ മുടി കൊഴിഞ്ഞ ഭാഗങ്ങളില്‍ വീണ്ടും മുടി വളരും ,മുടികൊഴിചിലും മാറും

സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയിൽ, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് മുടി കൊഴിച്ചിൽ. ഇതിൻറെ ഏറ്റവും സാധാരണമായ പ്രത്യക്ഷം, തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന ആൺ മാതൃക കഷണ്ടി ആണ്. മനുഷ്യരിൽ, പ്രായപൂർത്തിയായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്.

വ്യാപ്തിയിലും രൂപത്തിലും വ്യത്യസ്തമായ ഇനം കഷണ്ടികളുണ്ട്; ശിരസിൻറെ കുറേ ഭാഗത്തെ മാത്രം മുടി നഷ്ടപ്പെടുന്ന ആൺ, പെൺ മാതൃക കഷണ്ടികൾ, മുഴുവൻ ശിരസിനേയും ബാധിക്കുന്ന സമ്പൂർണ്ണ ശിരോ കഷണ്ടി, ശരീരത്തിലെ മുഴുവൻ രോമവും നഷ്ടപ്പെടുന്ന സർവാംഗ കഷണ്ടി എന്നിവ മുടി കൊഴിച്ചിലിൻറെ അവസ്ഥാഭേദങ്ങളും മാതൃകകളുമാണ്.

വട്ടത്തിലുള്ള രൂപത്തിൽ മുടികൊഴിച്ചിൽ, താരൻ, ചർമം പൊളിഞ്ഞുവരൽ, സ്കാറിംഗ് എന്നിവയാണ് മുടി കൊഴിച്ചിലിൻറെ ലക്ഷണങ്ങൾ. അലോപീഷിയ ആരിയേറ്റ എന്ന മുടികൊഴിച്ചിൽ അസാധാരണമായ സ്ഥലങ്ങളിൽ മുടികൊഴിച്ചിലിനു കാരണമാകും, ഉദാഹരണത്തിനു ആൺ മാതൃക കഷണ്ടിയിൽ കാണപ്പെടാത്ത പുരികത്തിൻറെ കൊഴിച്ചിൽ, തലയുടെ പിൻഭാഗം, ചെവികൾക്കു മുകളിലുള്ള ഭാഗം.

സാധാരണയായി ഒരാളുടെ തലയിൽ 100,000 മുതൽ 150,000 മുടികളാണ് ഉള്ളത്. സാധാരണയായി ഒരു ദിവസം ശരാശരി 100 മുടി ഇഴകൾ തലയിൽനിന്നും കൊഴിയും. അത്രതന്നെ പുതിയ മുടി ഇഴകൾ ഉണ്ടാവുകയും ചെയ്യണം. മുടികൊഴിച്ചിലിനുള്ള വിവിധതരം ചികിത്സകൾക്കു പരിമിതമായ വിജയങ്ങളെ ഒള്ളു. ആൺ മാതൃക കഷണ്ടിയ്ക്കു ഉപയോഗിക്കാവുന്ന മൂന്ന് മരുന്നുകളാണ് ഫിനസ്റ്റെറൈഡ്, ഡ്യുറ്റസ്റ്റെറൈഡ്, മിനോക്സിടിൽ എന്നിവ. ലോക്കൽ അനസ്തേഷ്യ ഉപയോഗിച്ചു മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്താറുണ്ട്. നല്ല രീതിയിൽ മുടിയുള്ള പിൻഭാഗങ്ങളിൽ നിന്നും മുടി എടുത്തു ഡോക്ടർ മുടികൊഴിച്ചിലുള്ള ഭാഗങ്ങളിൽ വെച്ചുപിടിപ്പിക്കും. ഈ പ്രക്രിയയ്ക്കു നാലു മുതൽ എട്ട് മണിക്കൂർ വരെ സമയം എടുക്കും. ചിലപ്പോൾ ഒന്നിലധികം തവണ മുടി മാറ്റിവെക്കൽ നടത്തേണ്ടി വരും. ഈ എണ്ണ തലയില്‍ പുരട്ടിയാല്‍ മുടി കൊഴിഞ്ഞ ഭാഗങ്ങളില്‍ വീണ്ടും മുടി വളരും ,മുടികൊഴിചിലും മാറും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.