ഗ്രൗണ്ട് ഓർക്കിഡിൽ ഒരുപാട് പൂക്കൾ🌺🌼

പൂച്ചെടികൾ ഇഷ്ടപ്പെടുന്ന ഗാർഡിനേഴ്സിന്‌ എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് ഗ്രൗണ്ട് ഓർക്കിഡ്. ഇതിൽ ഒരുപാട് പൂക്കൾ കിട്ടാന്
എന്താണ് ചെയ്യണ്ടെതെന്നു നോക്കാം.

ചെടി നടുമ്പോൾ മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും 1:1:1 എന്ന അനുപാതത്തിലുള്ള പോട്ടിങ് മിക്സിൽ നട്ടുകൊടുക്കുക. ചെടി വളർന്നു പൂവിടാൻ പരുവമായിട്ടും പൂ തന്നില്ലെങ്കിൽ അതിൽ അര ടീസ്പൂൺ പൊട്ടാഷ് ഇട്ടു കൊടുക്കാവുന്നതാണ്.

ജൈവ വളം പരീക്ഷിക്കേണ്ടവർക്ക്, 1 പിടി വേപ്പിൻ പിണ്ണാക്ക് 1 പിടി കടലപ്പിണ്ണാക്ക് ഒരു പിടി ചാണകം ഇവയെല്ലാം കൂടി, നിറച്ചു വെള്ളമൊഴിച്ചു 3 ദിവസം തണലിൽ വച്ച പുളിപ്പിച്ചു 5 ഇരട്ടി വെള്ളത്തിൽ നേർപ്പിച് ഒഴിച്ച് കൊടുക്കാവുന്നതാണ്. Matuared ആയ ചെടിയിൽ 5/6 പൂങ്കുലകൾ വരെ ഉണ്ടായി പൂത്തു നിൽക്കുന്നത്കാണാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.