നാടൻ ഉണ്ട മുളക് ഗ്രോബാഗിൽ എളുപ്പത്തിൽ നടാം

വ്യാസായികാടിസ്ഥാനത്തിൽ നല്ല വരുമാനം കണ്ടെത്താവുന്ന ഒന്നാണ് ഉണ്ട മുളക് കൃഷി. അടുക്കള തോട്ടത്തിൽ ഇനി ഉണ്ട മുളകിന്റെ നാല് തൈകൾ കൂടി നട്ടോളൂ. ചെറിയൊരു പരിപാലനം മാത്രം മതി, ആഴ്ച തോറും ചെറുതല്ലാത്തൊരു തുക കൈയിലെത്തും.

ചാമ്പലും ചാണകവും തുടങ്ങി സുലഭമായ ജൈവ വളങ്ങൽ മാത്രം മതി ഉണ്ട മുളക് ചെടി തഴച്ചുവളർന്ന് ഫലം തരാൻ. നന്നായി വിളവ് തരുന്ന ചെടിയിൽ നിന്ന് ഏഴ് ദിവസം മുതൽ പത്ത് ദിവസം വരെയുള്ള ഇടവേളകളിൽ മുളക് പറിക്കാം.

മഴക്കാലത്തും ഗ്രോബാഗില്‍ വളരുന്ന പച്ചമുളക് നല്ല വിളവ് തരും. പച്ചമുളക് /നാടൻ ഉണ്ട മുളക് ഗ്രോബാഗിൽ എളുപ്പത്തിൽ നടാം. പച്ചമുളകിന്റെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യം ഗ്രോ ബാഗില്‍: ടെറസ്സിലും മറ്റും കൃഷി ചെയ്യുന്നവർക്ക് ഗ്രോബാഗ്‌ ആണ് നല്ലത്. മണ്ണ്, ചകിരി ചോറ്, ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിൻ കാഷ്ടം, കരിയില എന്നിവ ചേർത്ത് ഗ്രോബാഗ് മിശ്രിതം തയ്യാറാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Aamy Agritech Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.