മുന്തിരി കൃഷി നിങ്ങൾക്കും ചെയ്യാം

വളരെ അധികം വിപണനമൂല്യം ഉള്ള ഫലം ആണ് മുന്തിരി. വള്ളി മുറിച്ചു നട്ടാണ് മുന്തിരി വളര്‍ത്തുന്നത്. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്താകണം മുന്തിരി കൃഷി ചെയ്യേണ്ടത്. വേനലിലും മഴക്കാലത്തും നടാം. പച്ചത്തണ്ട് നടാന്‍ പാടില്ല. മുന്തിരിയുടെ നീരുകൊണ്ട് പലതരം പാനീയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മുന്തിരി വിപണിയില്‍ എന്നും പ്രിയംകരം.

90x90x90 സെ.മീ. വലിപ്പത്തില്‍ കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തിലെടുക്കുന്നു. അതില്‍ വേപ്പിന്‍ പിണ്ണാക്ക് മൂന്ന്കിലോ, റോക്ക്ഫോസ്ഫേറ്റ് ഒരു കിലോ എന്നിവ കലര്‍ത്തിയ മണ്ണിട്ടു നിറച്ചു തൈകള്‍ നടണം. പന്തല്‍ ഉറപ്പായും ഉണ്ടായിരിക്കണം . മുന്തിരിക്കൃഷിയില്‍ പ്രധാന ചെലവ് വരുന്നത് പന്തലിനുതന്നെയാണ്.

മുന്തിരി കൃഷി നിങ്ങൾക്കും ചെയ്യാം മുന്തിരി കൃഷി എളുപ്പത്തിൽ അനായാസം ചെയ്യാവുന്നതാണ് നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങി വരുന്ന മുന്തിരി തൈകൾ വാങ്ങാൻ ലഭിക്കും ഈ വീഡിയോ അതിനോട് അനുബന്ധമായി ഉള്ളതാണ്.. കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Agro Solution Tips For Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.