ഏഴു രോഗങ്ങളെ തടയാന്‍ ഇഞ്ചി കഷായം

നിരവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ഇഞ്ചി. ഇഞ്ചി – ഛര്‍ദ്ദി, കഫം, വാതം, വായ്മുട്ട്, ചുമ, ഗ്രഹണി, ഇക്കിള്‍, മഹോദരം, ഇവ മാറ്റും, രുചിയെ വര്‍ദ്ധിപ്പിക്കും. ഹൃദയപ്രസാദമുണ്ടാക്കും. ജ്വരത്തെ ശമിപ്പിക്കുകയും ചെയ്യും. ഇഞ്ചിമിഠായി ഉള്‍പ്പെടെ ഇഞ്ചിയില്‍ നിന്നും തയ്യാറാക്കുന്ന പല ഉത്പന്നങ്ങളും ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇഞ്ചി അച്ചാര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കു വിപണിയിലും നല്ല ഡിമാന്‍റുണ്ട്.

ഇഞ്ചി പ്രത്യേക രീതിയില്‍ ഉണക്കിയെടുത്താല്‍ ചുക്കായി. ചുക്കിനും ഒട്ടനവധി ഔഷധഗുണങ്ങളുണ്ട്. ചുക്ക് ചേരാത്ത കഷായം തന്നെ ഇല്ലെന്നു പറയാം. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാം ഒന്നാന്തരമാണു ചുക്ക് കാപ്പി. ഇഞ്ചിസത്ത്, ഇഞ്ചി ഒലിയോറെസിന്‍, ഇഞ്ചിഎണ്ണ എന്നിവ ഉണ്ടാക്കാന്‍ വിദേശരാജ്യങ്ങളില്‍ ഇഞ്ചി ധാരാളമായി ഉപയോഗിച്ചുവരുന്നു.

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഇഞ്ചിക്കഷായവും നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇഞ്ചി വെള്ളത്തില്‍ തിളപ്പിച്ച് രണ്ട് ടേബിള് സ്പൂണ്‍ മല്ലി, മൂന്ന് ടേബിള്‍ സ്പൂണ്‍ പനംചക്കര അര ടേബിള്‍ സ്പൂണ്‍ കുരുമുളക് എന്നിവ ചേര്‍ക്കണം. ഇവയെല്ലാം നല്ലതുപോലെ ചതച്ച് 300 മില്ലി ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച് പകുതിയാക്കുക. ഇതിലേക്ക് അല്‍പം ഉപ്പും കൂടി ചേര്‍ക്കേണ്ടതാണ്. ഇതിലൂടെ ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini Pedia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.